നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ പിടിയില്‍

ഇന്നലെ രാത്രി 7:30 ഓടെയാണ് ഇയാള്‍ കല്‍ക്കുളത്ത് എത്തിയത്. സംശയാസ്പദമായി അജ്ഞാതനെ കണ്ടത്തിയ നാട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതും സംശയത്തിനിടയാക്കി.

നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ പിടിയില്‍

നിലമ്പൂര്‍ മൂത്തേടം പഞ്ചായത്തിലെ കല്‍ക്കുളത്തു നിന്ന് മാവോയിസ്റ്റെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് നാട്ടുകാര്‍ പിടിച്ച് പൊലിസില്‍ ഏല്‍പ്പിച്ചത്.

ഇന്നലെ രാത്രി 7:30 ഓടെയാണ് ഇയാള്‍ കല്‍ക്കുളത്ത് എത്തിയത്. സംശയാസ്പദമായി അജ്ഞാതനെ കണ്ടത്തിയ നാട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതും സംശയത്തിനിടയാക്കി. മാവോയിസ്റ്റ് അനുകൂല കത്തും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തുടര്‍ന്ന് ഇയാളെ എടക്കര പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൂടുതല്‍ ചോദ്യം ചെയ്യാനായി രാത്രിയോടെ നിലമ്പൂര്‍ സിഐ ഓഫിസിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്നു സ്ഥിരീകരിച്ചാതായി പൊലീസ് അറിയിച്ചു.

Read More >>