പ്ലാനെല്ലാം സുനിയുടേത്, നടിയെ ഉപദ്രവിച്ചത് താനല്ലെന്ന് പിടിയിലായ മണികണ്ഠന്‍; അന്വേഷണം സിനിമാ മേഖലയിലേക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയിക്കൊപ്പം ആദ്യാവസാനം താനും ഉണ്ടായിരുന്നതായി പാലക്കാട് നിന്നും പിടിയിലായ മണികണ്ഠന്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

പ്ലാനെല്ലാം സുനിയുടേത്, നടിയെ ഉപദ്രവിച്ചത് താനല്ലെന്ന് പിടിയിലായ മണികണ്ഠന്‍; അന്വേഷണം സിനിമാ മേഖലയിലേക്കും

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ഉപദ്രവിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ പള്‍സര്‍ സുനിയാണെന്ന് പിടിയിലായ കൂട്ടുപ്രതി മണികണ്ഠന്റെ മൊഴി. പദ്ധതി പ്ലാന്‍ ചെയ്തത് സുനി തനിച്ചാണ്. ഒരു വര്‍ക്ക് ഉണ്ടെന്ന് പറഞ്ഞാണ് കൂടെകൂട്ടിയതെന്നും, ആരെയോ തല്ലാനാണെന്നാണ് കരുതിയിതെന്നും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു. സുനിക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

നടിയെ തട്ടിക്കൊണ്ട് പോകുകയാണെന്ന് വാഹനത്തില്‍ കയറിയ ശേഷമാണ് അറിഞ്ഞത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് സൂചന. സംഭവത്തിന് ശേഷം സുനിയും ബിജീഷും താനും ആലപ്പുഴയിലേക്ക് പോയെന്നാണ് മണികണ്ഠന്‍ പറയുന്നത്. ഇവിടെയെത്തി പ്രതീക്ഷിച്ച പണം ലബിക്കാത്തതിനാല്‍ കായംകുളത്തെത്തി പണമിടപാട് സ്ഥാപനത്തില്‍ സുനി മൂന്നു പവന്റെ മാല പണയം വെച്ചെന്നും മണികണ്ഠന്‍ പറഞ്ഞു.


കായംകുളത്ത് നിന്ന് ടാക്‌സിയിലാണ് മൂന്ന് പേരും കോയമ്പത്തൂരിലേക്ക് പോയത്. കോയമ്പത്തൂരിലെ പീളമേടിലാണി ഇവരെത്തിയത്. മൂവരും മദ്യപിച്ച ശേഷം പണത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇവിടെ വെച്ച് മൂന്ന് പേരും മൂന്നു വഴിയ്ക്ക് തിരിഞ്ഞെന്നുമാണ് മണികണ്ഠന്‍ പറഞ്ഞത്.

എന്നാല്‍ മണികണ്ഠന്റെ മൊഴി പൂര്‍ണ്ണമായും പൊലീസ് കണക്കിലെടുത്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്ടേയ്ക്ക് വരുമ്പോഴാണ് തമ്മനം സ്വദേശിയായ മണികണ്ഠനെ പൊലീസ് പിടികൂടുന്നത്.

അതിനിടെ നടി യാത്ര ചെയ്ത വാഹനം ഫൊറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തുകയാണ്. സുനിയടക്കമുള്ളവരുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റി.

നടി ആക്രമിക്കപ്പെട്ടതിലെ അന്വേഷണം സിനിമാ മേഖയലിയേക്കു കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് എന്നാണ് സൂചന. സുനിയുടെ മൊബൈല്‍ ഫോണില്‍ സിനിമ രംഗത്തെ ഉന്നതരുടെ നമ്പര്‍ ഉണ്ടെന്നും സൂചനയുണ്ട്.

Read More >>