ദാ വന്നൂ... മലയാളിയുടെ മാംഗോ ഫോൺ; ആഗോള വിപണിയിൽ ഇനി മൂന്നു കിടിലം സ്മാർട് ഫോൺ മോഡലുകൾ

ലോകത്താദ്യമായി ഏറ്റവും വേഗതയേറിയ മീഡിയാ ടെക് പ്രോസസ്സറാണ് പുതിയ ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് കമ്പനിയുടെ അവകാശവാദം. 360 ഡിഗ്രി ഫിംഗര്‍ പ്രിന്റ് സ്ക്കാനർ, സോണിയുടെ ഏറ്റവും മികച്ച ക്യാമറ സെന്‍സര്‍, തെളിമയാര്‍ന്ന ഫുള്‍ എച്ച്ഡിഡിസ്‌പ്ലേ, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഗയിറോസെന്‍സറുകള്‍ എന്നീ സവിശേഷതകളും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ദാ വന്നൂ... മലയാളിയുടെ മാംഗോ ഫോൺ; ആഗോള വിപണിയിൽ ഇനി മൂന്നു കിടിലം സ്മാർട് ഫോൺ മോഡലുകൾ

മൂന്നു കിടിലം മോഡലുകളുമായി മലയാളികളുടെ സ്മാർട് ഫോണായ മാംഗോ ഫോൺ ദുബായിൽ പുറത്തിറങ്ങി. കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ മികവാണ് കമ്പനിയുടെ വാഗ്ദാനം. ദുബായ് അൽ മംസാർ പാർക്കിൽ അരലക്ഷത്തോളം പേർ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രോഡക്ട് ലോഞ്ച്.

എംഫോണ്‍ 8, എംഫോണ്‍ 7 പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. www.mphone.in എന്ന വെബ് സൈറ്റിലും ഫ്ലിപ്പ്കാര്‍ട്ട് ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലും ഫോൺ ലഭ്യമാണ്. ദുബായ്, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഫോണുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകും.
ലോകത്താദ്യമായി ഏറ്റവും വേഗതയേറിയ മീഡിയാ ടെക് പ്രോസസ്സറാണ് പുതിയ ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് കമ്പനിയുടെ അവകാശവാദം. 360 ഡിഗ്രി ഫിംഗര്‍ പ്രിന്റ് സ്ക്കാനർ, സോണിയുടെ ഏറ്റവും മികച്ച ക്യാമറ സെന്‍സര്‍, തെളിമയാര്‍ന്ന ഫുള്‍ എച്ച്ഡിഡിസ്‌പ്ലേ, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഗയിറോസെന്‍സറുകള്‍ എന്നീ സവിശേഷതകളും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ചൈനയിലെ കമ്പനിയുടെ യൂണിറ്റിലാണ് ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കുന്നത്. ഡിസൈന്‍ ഗവേഷണ വിഭാഗം കൊറിയയിലാണ്. 60 വ്യത്യസ്ത സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായാണ് ഓരോ ഹാന്‍ഡ്‌സെറ്റും വിപണിയിലെത്തുന്നതെന്ന് എംഫോണ്‍ കമ്പനി അറിയിച്ചു.

വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ് എന്ന ടെക്‌നോളജിയാണ് എംഫോണ്‍ 8-ല്‍ ഉപയോഗിച്ചിരിക്കുന്നത്. 21മെഗാപിക്‌സല്‍ ഐഎസ്ഒസെല്‍ പിഡിഎഎഫ് ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകള്‍. 256ജിബിഇന്റേണല്‍ സ്‌റ്റോറേജ് ശേഷിയുള്ള എംഫോണ്‍ 8-ന്റെ വില 28,999 രൂപയാണ്.

ഒക്ടാകോര്‍ പ്രൊസസ്സര്‍, 4ജിബി റാം, 64ജിബിഇന്റേണല്‍ സ്റ്റോറേജ് ശേഷി തുടങ്ങിയ സവിശേഷതകളോടെയുള്ള എംഫോണ്‍ 7പ്ലസില്‍ 13മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 16എംപി പിന്‍ക്യാമറ, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ എന്നിവയുമുണ്ട്. വില 24,999 രൂപ.ഫുള്‍ എച്ച്ഡിഡിസ്‌പ്ലേ, 32ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി, 13മെഗാ പിക്‌സല്‍ പിന്‍ക്യാമറ തുടങ്ങിയവയാണ് എംഫോണ്‍ 6-ന്റെ സവിശേഷതകള്‍. ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഫോണ്‍ ആപ്പിന്റെ സഹായത്തോടെ യൂണിവേഴ്‌സല്‍ റിമോട്ടായും ഉപയോഗിക്കാന്‍ കഴിയും. 17,999 രൂപയാണ് ഇതിന്റെ വില.

ഉടന്‍ തന്നെ എംഫോണ്‍ ഇന്ത്യന്‍ വിപണിയിലും ലഭ്യമായി തുടങ്ങും. സ്മാര്‍ട്ട് ഫോണിന് പുറമേ സ്മാര്‍ട്ട് വാച്ച്, പവര്‍ ബാങ്ക്, ബ്ലൂടൂത്ത്ഹെഡ്‌സെറ്റ്, വയര്‍ലെസ്ചാര്‍ജര്‍, ടാബ്ലെറ്റ് തുടങ്ങിയ സ്മാര്‍ട്ട് ഉപകരണങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പ്രോഡക്ട് ഓപ്പൺ സ്റ്റേജിൽ ലോഞ്ചു ചെയ്യുന്നത്. പരിപാടിയോട് അനുബന്ധിച്ച് പ്രശസ്ത ബോളിവുഡ് പിന്നണിഗായിക സുനീതി ചൌഹാന്‍റെ നേതൃത്വത്തില്‍ മ്യൂസിക്‌ ഷോയും ഉണ്ടായിരുന്നു.