ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി കോടതിയിലേക്ക് പോയ യുവാവ് അറസ്റ്റില്‍

ഭാര്യക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമായതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി കോടതിയിലേക്ക് പോയ യുവാവ് അറസ്റ്റില്‍

ഭാര്യയുടെ കഴുത്തറത്ത് ബാഗിലാക്കി കോടതിയിലേക്ക് പോയ യുവാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ബന്ധമുട്ടു ഗ്രാമത്തിലെ ഭൂബന്‍ മാര്‍ഡിയെന്ന 38കാരനാണ് ഭാര്യയെ കൊലപ്പെടുത്തി കോടതിയില്‍ കീഴടങ്ങാനായി പോകവേ അറസ്റ്റിലായത്. ഭാര്യക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമായതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ശിരസില്ലാത്ത നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം ഒരു വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നടത്തിയ അന്വേഷണത്തിലാണ് ബാഗില്‍ ശിരസുമായി കോടതിയിലേക്ക് നടക്കുകയായിരുന്ന ഇയാളെ പോലീസ് പിടികൂടുന്നത്.

ദമ്പതികള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്ഥിരമായി വഴക്കായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. യുവതിയുടെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നെങ്കിലും മറ്റ് കാരണങ്ങളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുന്നതായി ഗത്ഷില ഡിഎസ്പി സഞ്ജീവ് ബെര്‍സ പറഞ്ഞു.