വിദേശരാജ്യങ്ങളിൽ നിന്ന് പണമെത്തിച്ച് വിതരണം ചെയ്യുന്നയാൾ തെലങ്കാനാ പൊലീസിന്റെ പിടിയിൽ

പല പേരുകളിലായി നൂറിലധികം പാസ്ബുക്കുകളും എടിഎം കാർഡുകളുമാണ് സുലൈമാനിൽ നിന്ന് കണ്ടെത്തിയത്. ആളുകൾക്ക് 5000 രൂപ വീതം നൽകിയാണ് ഇയാൾ പാസ്ബുക്ക് സ്വന്തമാക്കിയിരുന്നത്. ഈ അക്കൗണ്ടുകളിലേക്ക് പാകിസ്ഥാൻ, യമൻ എന്നിവിടങ്ങളിൽ നിന്ന് പണമെത്തിയിരുന്നെന്ന് തെലങ്കാന പൊലീസ് കണ്ടെത്തി.

വിദേശരാജ്യങ്ങളിൽ നിന്ന് പണമെത്തിച്ച് വിതരണം ചെയ്യുന്നയാൾ തെലങ്കാനാ പൊലീസിന്റെ പിടിയിൽ

വിവിധ പേരുകളിലുള്ള നൂറിലധികം ബാങ്ക് പാസ്ബുക്കുകളും എടിഎം കാര്‍ഡുകളും ഉപയോഗിച്ച്  വിദേശ രാജ്യങ്ങളില്‍ നിന്ന് പണം വരുത്തി ചിലര്‍ക്ക്  എത്തിച്ചുനല്‍കുന്നയാളെ തെലങ്കാന പൊലിസ് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പിടികൂടി. പാലക്കാട് ചെർപ്പുളശ്ശേരി കരുമാനംകുറിശ്ശി  സ്വദേശി സുലൈമാൻ ( 46) ആണ് പിടിയിലായത്. ഇയാളുടെ കൈവശമുള്ള അക്കൗണ്ടുകളിലേക്ക് പാകിസ്ഥാൻ, യമൻ എന്നിവിടങ്ങളിൽ നിന്ന് പണമെത്തിയിരുന്നെന്ന് പൊലീസ് കണ്ടെത്തി.


പല പേരുകളിലായി നൂറിലധികം പാസ്ബുക്കുകളും എടിഎം കാർഡുകളുമാണ് സുലൈമാനിൽ നിന്ന് കണ്ടെത്തിയത്. ആളുകൾക്ക് 5000 രൂപ വീതം നൽകിയാണ് ഇയാൾ പാസ്ബുക്ക് സ്വന്തമാക്കിയിരുന്നത്. ഈ അക്കൗണ്ടുകളിലേക്ക് പാകിസ്ഥാൻ, യമൻ എന്നിവിടങ്ങളിൽ നിന്ന് പണമെത്തിയിരുന്നെന്ന് തെലങ്കാന പൊലീസ് കണ്ടെത്തി. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് സംസ്ഥാന പൊലീസും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
[caption id="attachment_82381" align="alignnone" width="640"]
സുലൈമാനില്‍ നിന്നും പിടിച്ചെടുത്ത എടിഎം കാര്‍ഡുകള്‍[/caption]

പ്രതിദിനം 6 ലക്ഷം രൂപ ഈ അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ പണം വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പിടിയിലാവുന്ന സമയത്തും ഇയാളുടെ കൈവശം ആറു ലക്ഷം രൂപ ഉണ്ടായിരുന്നു. അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കുന്ന പണം ചിലര്‍ക്ക് നിത്യേനയെന്നോണം എത്തിച്ചുകൊടുത്തിരുന്നു. ഒരു ലക്ഷം രൂപ എത്തിച്ചു കൊടുത്താല്‍ രണ്ടായിരം രൂപ കമ്മീഷനായി കിട്ടിയിരുന്നതായും പൊലിസ് പറഞ്ഞു.
[caption id="attachment_82382" align="alignnone" width="640"] സുലൈമാനില്‍ നിന്നും പിടിച്ചെടുത്ത പാസ്ബുക്കുകള്‍[/caption]

അക്കൗണ്ടുള്ളവരെ കണ്ടെത്തി പണം നല്‍കി പാസ്ബുക്കും എടിഎം കാര്‍ഡും വാങ്ങുന്നതിനൊപ്പം അക്കൗണ്ട് ഇല്ലാത്തവര്‍ക്ക്  ബാങ്ക് അക്കൗണ്ട് എടുക്കാനും ഇയാള്‍ സഹായിച്ചിരുന്നു. കൂലി തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് ഇയാള്‍ അക്കൗണ്ട് എടുത്തുനല്‍കിയ ശേഷം പാസ്ബുക്കും എടിഎം കാര്‍ഡും കൈക്കലാക്കിയിരുന്നു.

ഓൺലൈൻ ലോട്ടറിയിൽ വിജയിച്ചു എന്ന പേരിൽ ഇയാൾ പലരുടേയും ഫോണിൽ മെസേജ് അയച്ചിരുന്നു. ഇതിന് ശേഷമാണ് പണം തട്ടിയത്. തെലങ്കാനയിൽ നിന്ന് നിരവധി പരാതി വന്നതിനെ തുടർന്ന് തെലങ്കാന സൈബർ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.

ഒരു വർഷം മുമ്പ്‌ മലപ്പുറത്ത് സമാനമായ പരാതി ഉയർന്നതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച്ചയാണ് ഇയാളെ അറസ്റ്റ് ചെയ്യാനായി തെലുങ്കാന പൊലീസ് കേരളത്തിലെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചെര്‍പ്പുളശ്ശേരിയില്‍ നിന്ന്‌ ഇയാളെ പിടികൂടുകയായിരുന്നു. പ്രതി ആര്‍ക്കാണ് പണം എത്തിച്ചു നല്‍കിയിരുന്നതെന്നും തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Read More >>