റോഹിങ്ക്യകള്‍ക്കു സഹായഹസ്തവുമായി മലേഷ്യ; ബംഗ്ലാദേശിലെ റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ക്കു ഭക്ഷണവും വസ്ത്രവും മരുന്നുമായി മലേഷ്യന്‍ കപ്പല്‍ എത്തി

കപ്പലില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീവ് റസാഖിന്റെ പ്രതിനിധി അബ്ദുള്‍ അസീസ് മുഹ് അബ്ദുര്‍ റഹിമും ഉണ്ടായിരുന്നു. റഹിം നേരിട്ടു കണ്ടെയ്നറുകള്‍ മുതിര്‍ന്ന ബംഗ്ലാദേശ് ഉദ്യോഗസ്ഥനു കൈമാറുകയായിരുന്നു. റോഹിങ്ക്യകളുടെ പ്രശ്നങ്ങള്‍ക്കു ഇത് ദീര്‍ഘകാല പരിഹാരമാകുമെന്നും ഏതു സാഹചര്യത്തിലും സഹായവുമായി മലേഷ്യന്‍ ഭരണകൂടമുണ്ടാകുമെന്നും റഹിം പറഞ്ഞു.

റോഹിങ്ക്യകള്‍ക്കു സഹായഹസ്തവുമായി മലേഷ്യ; ബംഗ്ലാദേശിലെ റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ക്കു ഭക്ഷണവും വസ്ത്രവും മരുന്നുമായി മലേഷ്യന്‍ കപ്പല്‍ എത്തി

മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുള്ള റോഹിങ്ക്യകള്‍ക്കു സഹായഹസ്തവുമായി മലേഷ്യ. കഷ്ടത അനുഭവിക്കുന്ന റോഹിംഗ്യ മുസ്ലീങ്ങള്‍ക്കു അത്യാവശ്യ സാധനങ്ങളുമായി മലേഷ്യന്‍ കപ്പല്‍ ബംഗ്ലാദേശിലെ ചിറ്റാഗോംഗ് തുറമുഖത്തത്തി. 1,500 ടണ്‍ ആഹാരപദാര്‍ത്ഥങ്ങളും, വസ്ത്രങ്ങള്‍, മരുന്ന് തുടങ്ങിയ ആവശ്യവസ്തുകളാണ് കപ്പലിലുള്ളത്.

കപ്പലില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീവ് റസാഖിന്റെ പ്രതിനിധി അബ്ദുള്‍ അസീസ് മുഹ് അബ്ദുര്‍ റഹിമും ഉണ്ടായിരുന്നു. റഹിം നേരിട്ടു കണ്ടെയ്നറുകള്‍ മുതിര്‍ന്ന ബംഗ്ലാദേശ് ഉദ്യോഗസ്ഥനു കൈമാറുകയായിരുന്നു. റോഹിങ്ക്യകളുടെ പ്രശ്നങ്ങള്‍ക്കു ഇത് ദീര്‍ഘകാല പരിഹാരമാകുമെന്നും ഏതു സാഹചര്യത്തിലും സഹായവുമായി മലേഷ്യന്‍ ഭരണകൂടമുണ്ടാകുമെന്നും റഹിം പറഞ്ഞു.


അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്‍പില്‍ റോഹിങ്ക്യകളുടെ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുവാന്‍ സാധിക്കുമെന്നു പ്രതിക്ഷീക്കുന്നതായും അദ്ദേഹം അറിയിച്ചു. അതിനായി മലേഷ്യയുടെ ഭാഗത്തുനിന്നുള്ളഎല്ലാ സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മ്യാന്‍മാറില്‍നിന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം 65,000 റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുണ്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

Read More >>