മാധ്യമ വിചാരണയില്‍ മനസ്സ് മടുത്തു നടി പിന്മാറാന്‍ ഒരുങ്ങിയെന്ന് ലാല്‍; നടിക്ക് പിന്തുണയുമായി സിനിമാലോകം

അഭിമാനമാണ് അവള്‍: പ്രതിരോധത്തിന്റെ പ്രതിബിംബമാണ് അവള്‍; ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സിനിമാലോകം.

മാധ്യമ വിചാരണയില്‍ മനസ്സ് മടുത്തു നടി പിന്മാറാന്‍ ഒരുങ്ങിയെന്ന് ലാല്‍; നടിക്ക് പിന്തുണയുമായി സിനിമാലോകം

ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുമ്പോള്‍ കാറില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി കൊച്ചിയില്‍ സിനിമാ ലോകത്തിന്റെ കൂട്ടായ്മ. ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ നൂറുകണക്കിന് സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തു. നടന്‍ മമ്മൂട്ടി ചൊല്ലിക്കൊടുത്ത ഐക്യദാര്‍ഡ്യപ്രതിജ്ഞ സദസ്സ് ഏറ്റു ചൊല്ലി. മമ്മൂട്ടിയാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത്.

ഇന്നസെന്റ് എം.പി (അമ്മ പ്രസിഡന്റ്റ്) :

നടി നേരിട്ട വിപത്ത് സിനിമയിലെന്നല്ല, മറ്റൊരിടത്തും ഉണ്ടാകാതിരിക്കട്ടെ സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്നസെന്റ് പറഞ്ഞു.

മമ്മൂട്ടി:അവള്‍ പ്രതിരോധത്തിന്റെ പ്രതീകമാണ്. പ്രതിരോധം തീര്‍ത്ത നാളം ഞങ്ങള്‍ ഏറ്റുവാങ്ങുകയാണ്. അത് തീഗോളമായി മനുഷ്യമനസാക്ഷി മരവിച്ചവരുടെ മുകളില്‍ ആഞ്ഞു പതിക്കും' -

ലാല്‍ (സംവിധായകന്‍,നടന്‍):രാത്രിയില്‍ തന്റെ വീട്ടിലക്ക് നടി ഓടിയെത്തുമ്പോള്‍ നേരിട്ട അവസ്ഥ മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ല. അപ്പോള്‍ തന്നെ ഡിജിപിയുമായി ഞാന്‍ ബന്ധപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ വീട്ടിലെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.

തന്റെ പ്രതിശ്രുതവരന്റെ പിന്തുണ നേടി നിയമപോരാട്ടത്തിനൊരുങ്ങിയ പെണ്‍ക്കുട്ടി എന്നാല്‍ കഴിഞ്ഞ ദിവസം ചില ചാനലുകള്‍ നടത്തിയ മാധ്യമവിചാരണയില്‍ മനസ്സ് മടുത്തു നിയമപോരാട്ടത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങിയിരുന്നു.

സമാനമായ മൂന്ന് സംഭവങ്ങള്‍ അടുത്ത കാലത്ത് മലയാള സിനിമാ ലോകത്ത് സംഭവിച്ചിട്ടുണ്ടെന്നും അതൊന്നും ആരും അറിയാതെ പോകുകയായിരുന്നെന്നുമാണ് ഡിജിപി പറഞ്ഞത്. ഇത് അങ്ങനെ അറിയാതെ പോകരുതെന്നും നടിക്ക് മാനസിക പിന്തുണ നല്‍കണമെന്നുമായിരുന്നു ഡി ജി പി പറഞ്ഞത്.

ദിലീപ്: കഴിഞ്ഞ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞപ്പോഴാണ് താന്‍ കാര്യമറിഞ്ഞത്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കരുത്‌. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒപ്പമുണ്ടാകുമെന്നും ദിലീപ് പറഞ്ഞു.കമല്‍:

സിനിമലോകത്തിനുള്ളില്‍ ക്രിമിനല്‍വത്ക്കരണം നടക്കുന്നുവെന്നതിന്റെ സൂചനയായി വേണം ഈ സംഭവത്തെ കാണാനെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു

പി.റ്റി.തോമസ്‌ എം.എല്‍.എ,പി.രാജീവ്. എ.എന്‍.രാധാകൃഷ്ണന്‍,ഹൈബി ഈഡന്‍, ജയറാം, കാളിദാസ്, രഞ്ജി പണിക്കര്‍, ദേവന്‍, കെ.പി.എ.സി ലളിത, മഞ്ജു വാര്യർ, ദേവന്‍, സിബി മലയില്‍,സിദ്ദിക്ക്, രഞ്ജിത്ത്, ജയസൂര്യ, ജോഷി, ഗീതു മോഹന്‍ദാസ്‌, മനോജ്‌.കെ.ജയന്‍,സുരേഷ് കൃഷ്ണ,മേജര്‍ രവി, ദീപക് ദേവ്, റീമി ടോമി തുടങ്ങി മലയാള സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ പലരും ചടങ്ങിന് എത്തിയിരുന്നു.

(ചിത്രങ്ങള്‍: പ്രതീഷ് രമ)

Read More >>