ഗൂഗിള്‍ ക്രോമിന്റെ പഴയ വേര്‍ഷനില്‍ ജിമെയില്‍ നിയന്ത്രണം വരുന്നു

സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം എന്ന് ഗൂഗിള്‍

ഗൂഗിള്‍ ക്രോമിന്റെ പഴയ വേര്‍ഷനില്‍ ജിമെയില്‍ നിയന്ത്രണം വരുന്നു

ഗൂഗിള്‍ ക്രോം പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ ജിമെയില്‍ ഉപയോഗിക്കാന്‍ കഴിയുന്നതല്ല എന്ന് ഗൂഗിള്‍ അറിയിക്കുന്നു

ഈ ക്രോം വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2017 ഫെബ്രുവരി 8 മുതല്‍ ജിമെയില്‍ പേജിനു മുകളിലായി ഒരു ബാനര്‍ കാണാന്‍ കഴിയുന്നതാണ്.ഇവര്‍ ജിമെയില്‍ തുടര്‍ന്നുപയോഗിക്കുന്നതിനായി ഗൂഗിള്‍ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണം.

വിന്‍ഡോസ് എക്സ് പി, വിന്‍ഡോസ് വിസ്റ്റ ഉപയോഗിക്കുന്നവര്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. ഇവയ്ക്കു മൈക്രോസോഫ്റ്റ് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ച സാഹചര്യത്തിലാണ് കൂടുതല്‍ സുരക്ഷിതമായ സംവിധാനത്തിലേക്ക് മാറാന്‍ ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ ഗൂഗിളിന്റെ വേര്‍ഷന്‍ 49 ആണ് ഈ ബ്രൌസറുകളില്‍ ലഭ്യമായത്.


ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 55ല്‍ വളരെയധികം സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട് എന്നും ഗൂഗിള്‍ പറയുന്നു. 53ല്‍ താഴെയുള്ള ക്രോം ബ്രൌസറുകളില്‍ ഈ വര്‍ഷം അവസാനം വരെ ജിമെയില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ സേവനം തുടര്‍ന്ന് ലഭിക്കാന്‍ ഇവര്‍ 2017 ഡിസംബറിന് മുന്‍പായി ഗൂഗിളിന്റെ എച് റ്റി എം എല്‍ വേര്‍ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യണം.

പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവരെ ഗൂഗിള്‍ കയ്യൊഴിയുകയല്ല ചെയ്യുന്നത്, മറിച്ച് ഇവയില്‍ ജിമെയില്‍ ഉപയോഗിക്കുമ്പോള്‍ മതിയായ സുരക്ഷ ഉണ്ടാവുകയില്ല എന്ന് സൂചിപ്പിക്കുയാണ് കമ്പനി ചെയ്യുന്നത് എന്ന് ഗൂഗിള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു.