വിരൂപരായ പെണ്‍കുട്ടികള്‍ സ്ത്രീധനം നല്‍കേണ്ടിവരും: മഹാരാഷ്ട്രയിലെ പാഠപുസ്തകം

2103മുതല്‍ കുട്ടികള്‍ പഠിക്കുന്ന സോഷ്യോളജി പുസ്തകത്തിലാണ് പ്രസ്തുത വാദം നിരത്തിയിരിക്കുന്നത്. ഒരു പെണ്‍കുട്ടി വിരൂപയോ അംഗപരിമിതയോ ആയാല്‍ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണെന്നും അത്തരം പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ വരന്‍ കൂടുതല്‍ പണം സ്ത്രീധനമായി ആവശ്യപ്പെടുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

വിരൂപരായ പെണ്‍കുട്ടികള്‍ സ്ത്രീധനം നല്‍കേണ്ടിവരും: മഹാരാഷ്ട്രയിലെ പാഠപുസ്തകം

വിരൂപരും അംഗപരിമിതരുമായ പെണ്‍കുട്ടികള്‍ കൂടുതല്‍ സ്ത്രീധനം നല്‍കേണ്ടിവരുമെന്ന് മഹാരാഷ്ട്രയിലെ പാഠപുസ്തകം. മഹാരാഷ്ട്രയിലെ ഹയര്‍സെകണ്ടറി വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തിലാണ് സ്ത്രീധനം ആവശ്യപ്പെടുന്നതു സംബന്ധിച്ചു വിവാദ ന്യായീകരണമുള്ളത്.

2103മുതല്‍ കുട്ടികള്‍ പഠിക്കുന്ന സോഷ്യോളജി പുസ്തകത്തിലാണ് പ്രസ്തുത വാദം നിരത്തിയിരിക്കുന്നത്. ഒരു പെണ്‍കുട്ടി വിരൂപയോ അംഗപരിമിതയോ ആയാല്‍ വിവാഹം നടക്കാന്‍ ബുദ്ധിമുട്ടാണെന്നും അത്തരം പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ വരന്‍ കൂടുതല്‍ പണം സ്ത്രീധനമായി ആവശ്യപ്പെടുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

വരനും കുടുംബാംഗങ്ങളും ആവശ്യപ്പെടുന്ന ഇത്തരം ആവശ്യങ്ങള്‍ കാര്യങ്ങള്‍ നടപ്പാക്കി നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുമെന്നും പുസ്തകത്തിലുണ്ട്. ഇത് സ്ത്രീധന സംബ്രദായത്തെ ഉയര്‍ത്തിക്കാട്ടുന്നതായാണ് ഇന്ത്യയിലെ പ്രധാന സാമൂഹ്യ പ്രശ്‌നങ്ങള്‍ എന്ന പാഠഭാഗത്തില്‍ വിശദീകരിക്കപ്പെടുന്നത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ പ്രതികരിച്ചിട്ടില്ല. വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനോട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

Read More >>