എം ടി സംഘപരിവാര്‍ വിരുദ്ധനാണെന്ന്‌ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത്‌ ശുദ്ധ അസംബന്ധമാണെന്ന്‌ ടി പത്മനാഭന്‍

നരേന്ദ്രമോദിക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതികരിച്ചിട്ടുള്ള ആളാണു താൻ. അദ്ദേഹം ഗുജറാത്ത്‌ മുഖ്യമന്ത്രിയായ കാലം മുതല്‍ ഫാസിസ്റ്റ്‌ നടപടിയ്ക്കെതിരെ താന്‍ ഒരുപാട്‌ പ്രസംഗിച്ചിട്ടുണ്ട്‌. എം ടി യുടെ ദീര്‍ഘകാല സുഹൃത്ത്‌ പ്രിയദര്‍ശന്‍ പറഞ്ഞതാണ്‌ ശരി. എം ടി യഥാര്‍ഥത്തില്‍ മോഡി വിരുദ്ധനോ സംഘപരിവാര്‍ വിരുദ്ധനോ കോണ്‍ഗ്രസ്‌-ഇടതുപക്ഷ അനുകൂലിയോ അല്ലെന്ന പ്രിയദര്‍ശന്റെ അഭിപ്രായമാണ്‌ ശരിയെന്ന്‌ മനസ്സിലാക്കുക. ടി പദ്മനാഭൻ പറഞ്ഞു.

എം ടി സംഘപരിവാര്‍ വിരുദ്ധനാണെന്ന്‌ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത്‌ ശുദ്ധ അസംബന്ധമാണെന്ന്‌ ടി പത്മനാഭന്‍

എം ടി വാസുദേവന്‍ നായര്‍ സംഘപരിവാര്‍ പരിവാര്‍ വിരുദ്ധനാണെന്ന അഭിപ്രായമില്ലെന്നും, അങ്ങനെയാരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത്‌ ശുദ്ധ അസംബന്ധമാണെന്നും എഴുത്തുകാരന്‍ ടി പത്മനാഭന്‍. കോഴിക്കോട്‌ നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ 'എന്റെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സിപിഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിയോട്‌ സംവദിക്കുകയായിരുന്നു അദേഹം. കമലിനെതിരെയായിരുന്നു സംഘപരിവാറിന്റെ വിമര്‍ശനങ്ങള്‍. അതിനിടെ എം ടിയെ ഒന്നു തോണ്ടുകമാത്രമാണ്‌ ചെയ്‌തത്‌. ഇത്‌ എം ടി ഭക്തര്‍ ആഘോഷമാക്കുകയായിരുന്നെന്നും അദേഹം പറഞ്ഞു.


നരേന്ദ്രമോദിക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതികരിച്ചിട്ടുള്ള ആളാണു താൻ. അദ്ദേഹം ഗുജറാത്ത്‌ മുഖ്യമന്ത്രിയായ കാലം മുതല്‍ ഫാസിസ്റ്റ്‌ നടപടിയ്ക്കെതിരെ താന്‍ ഒരുപാട്‌ പ്രസംഗിച്ചിട്ടുണ്ട്‌. എം ടി യുടെ ദീര്‍ഘകാല സുഹൃത്ത്‌ പ്രിയദര്‍ശന്‍ പറഞ്ഞതാണ്‌ ശരി. എം ടി യഥാര്‍ഥത്തില്‍ മോദി വിരുദ്ധനോ സംഘപരിവാര്‍ വിരുദ്ധനോ കോണ്‍ഗ്രസ്‌-ഇടതുപക്ഷ അനുകൂലിയോ അല്ലെന്ന് പ്രിയദര്‍ശനും അഭിപ്രായപ്പെട്ടിരുന്നു. ടി പദ്മനാഭൻ പറഞ്ഞു.

ലോ അക്കാദമിയില്‍ നടക്കുന്നത്‌ സകല നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള വാഴ്‌ച്ചയാണ്‌. അദേഹം പറഞ്ഞു. ഡല്‍ഹിയിലെയും ഹൈദരബാദിലെയും വിദ്യാര്‍ഥികളെയും ദളിതുകളെയും പറ്റി പറയുന്നവര്‍ കേരളത്തില്‍ നടക്കുന്നതും കാണേണ്ടതുണ്ട്‌. ലോ അക്കാദമിയില്‍ ഒരു ദളിത്‌ കുട്ടിയുടെ ജാതി പറഞ്ഞ്‌ ആക്ഷേപിച്ചിട്ടുണ്ട്‌. അവന്‍ മരിക്കാത്തതുകൊണ്ടാണോ വലിയ ചര്‍ച്ചയാകാത്തതെന്നും ടി പത്മനാഭന്‍ ചോദിച്ചു. ട്രസ്‌റ്റ്‌ എന്ന പറയുന്നതേ ചിലര്‍ക്ക്‌ പേടിയാണ്‌. തിരൂരിലൊരു ട്രസ്റ്റുണ്ട്‌. അതിനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും എം ടിയെ ഉന്നംവെച്ച്‌ അദേഹം കൂട്ടിച്ചേര്‍ത്തു.