മുസാഫര്‍ നഗര്‍ പീഡന ഇരകള്‍ക്ക് നീതി ഇനിയും അകലെ

സെപ്റ്റംബര്‍ 17 നു കലാപം അടങ്ങിയെങ്കിലും സെപ്റ്റംബര്‍ 22 വരെ ഇത് സംബന്ധമായി ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തില്ല. സെപ്റ്റംബര്‍ 20 നു ഫാത്തിമ (ഒരു ബലാത്സംഗ ഇര ) പരാതി നല്‍കിയിരുന്നെങ്കിലും അത് നിരകരിക്കപ്പെടുകയാണുണ്ടായത്. ഇരുപതോളം ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സമീപിക്കേണ്ടി വന്നു ഫാത്തിമക്ക് കേസ് രജിസ്റ്റര്‍ ചെയ്യാന്‍. മറ്റൊരു ഇര ഗസല നല്‍കിയ പരാതി അവഗണിക്കപ്പെടുകയും പിന്നീട് നാല് മാസങ്ങള്‍ക്ക് ഈ വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

മുസാഫര്‍ നഗര്‍ പീഡന ഇരകള്‍ക്ക് നീതി ഇനിയും അകലെ

മുഹമ്മദ് ഷബീബ് ഖാൻ

മുസഫര്‍ നഗര്‍ കലാപം കഴിഞ്ഞ്  മൂന്നുവര്‍ഷത്തിന് ശേഷവും കൂട്ട ബലാത്സംഗ ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ പ്രസിദ്ധപ്പെടുത്തിയ "Losing Faith " എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍ പ്രദേശിലെ തകര്‍ന്ന നീതി ന്യായ വ്യവസ്ഥയുടെ  ജീവിക്കുന്ന ഉദാഹരണങ്ങളായി അവര്‍ ആറു പേര്‍ കഴിയുന്നു. ഇരകളെ സംരക്ഷിക്കേണ്ട നിയമ സംവിധാനം അതില്‍ പരാജയപ്പെട്ടെന്ന് മാത്രമല്ല പ്രതികളെ സംരക്ഷിക്കുന്ന അപഹാസ്യമായ രീതിയിലേക്ക്  പോയിക്കൊണ്ടിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു.


https://youtu.be/SSKbm4eimWQ

72 മരണവും  ആയിരക്കണക്കിന് കുടുംബങ്ങള്‍ ആട്ടിയോടിക്കപ്പെടുകയും ചെയ്ത മുസഫര്‍ നഗര്‍ വര്‍ഗീയ  കലാപം അരങ്ങേറിയത് 2013 ഓഗസ്റ്റ്‌ സെപ്റ്റംബര്‍ മാസങ്ങളില്‍ ആയിരുന്നു.  കലാപത്തോടനുബന്ധിച്ചു  പന്ത്രണ്ടോളം സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപെട്ടു , പക്ഷെ പ്രഥമ വിവര റിപ്പോര്‍ട്ട്‌ തയ്യാറാക്കപ്പെട്ടത് 7 കേസുകളില്‍ മാത്രം.  അതിനു ശേഷവും വൈദ്യ പരിശോധന താമസിപ്പിച്ചു, ചില കേസുകളില്‍ മാസങ്ങളോളം. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നുള്ള ഭീഷണികള്‍  പുറമെയും.  ഇക്കാലത്തിനിടക്ക് ഒരു ഇര മരണപ്പെടുകയും ചെയ്തു.

നിയമ പോരാട്ടം


ഇരകള്‍ ഭയപ്പാടിലും പ്രതികള്‍ സ്വൈര്യ വിഹാരം നടത്തുകയും ചെയ്യുന്ന കാഴ്ചയാണ് ഈ കേസുകളില്‍.   ഒരു കേസ് എടുപ്പിക്കുന്നത് തന്നെ വലിയൊരു പോരാട്ടം ആയിരുന്നു  എന്ന്  ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ശ്രി വൃന്ദ ഗ്രോവര്‍ ചൂണ്ടി കാണിക്കുന്നു.  സെപ്റ്റംബര്‍ 17 നു കലാപം അടങ്ങിയെങ്കിലും സെപ്റ്റംബര്‍ 22 വരെ ഇത് സംബന്ധമായി ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തില്ല. സെപ്റ്റംബര്‍ 20 നു ഫാത്തിമ (ഒരു ബലാത്സംഗ ഇര ) പരാതി നല്‍കിയിരുന്നെങ്കിലും അത് നിരകരിക്കപ്പെടുകയാണുണ്ടായത്. ഇരുപതോളം ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സമീപിക്കേണ്ടി വന്നു ഫാത്തിമക്ക് കേസ് രജിസ്റ്റര്‍ ചെയ്യാന്‍. മറ്റൊരു ഇര ഗസല നല്‍കിയ പരാതി അവഗണിക്കപ്പെടുകയും പിന്നീട് നാല് മാസങ്ങള്‍ക്ക്  ഈ വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടായത് കൊണ്ട് മാത്രമാണ് ഇത് രജിസ്റ്റര്‍ ചെയ്തത് എന്ന ഗ്രോവര്‍ പറയുന്നു. കുറ്റം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാല്‍ 24 മണികൂറിനുള്ളില്‍ നടത്തപ്പെടെണ്ട വൈദ്യ പരിശോദന പോലും ആഴ്ചകള്‍ വൈകിപ്പിച്ചു.

"ഇത്തരത്തിലുള്ള വൈദ്യ പരിശോദനയിലൂടെ അവര്‍ എന്ത് കണ്ടെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്, പ്രതേകിച്ചും ഇരകള്‍ മിക്കവാറും വിവാഹം കഴിഞ്ഞവരായ സാഹചര്യത്തില്‍ " ഗ്രോവര്‍ ചോദിക്കുന്നു.

ആദ്യ കേസില്‍ കുറ്റപത്രം 2014 ഏപ്രിലില്‍ സമര്‍പ്പിച്ചു, സെപ്റ്റംബര്‍ 2014ലോടു മുഴുവന്‍ കേസിലും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. പക്ഷെ കേസ് ഇഴഞ്ഞു നീങ്ങുന്നു ഇപ്പോഴും. ഇതുവരെ രണ്ടു കേസുകളില്‍ പരിശോധന പോലും  തുടങ്ങിയിട്ടില്ല, മറ്റൊരു കേസില്‍ പ്രതിയുടെ ഭീഷണി മൂലം ഒരു ഇര മൊഴി മാറ്റിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ അവശേഷിക്കുന്ന മൂന്നില്‍ ഒരെണ്ണം മാത്രമാണ് യഥാര്‍ത്ഥത്തില്‍ തുടങ്ങിയത്. ബാകി രണ്ടും തെളിവെടുപ്പ് ഘട്ടത്തിലാണ്.  വകീല്‍ ഹജരായിട്ടില്ല, പ്രതി വന്നിട്ടില്ല തുടങ്ങി ഓരോ കാരണങ്ങള്‍ ഉണ്ടാകി കേസ് മനപൂര്‍വം വൈകിപ്പികയുമാണ്‌. പ്രോസിക്യൂഷന്‍ വകീലന്മാര്‍ വരെ ഹാജരാവാതിരിക്കുന്നു. കേസിലെ സാക്ഷികള്‍ പല കോണുകളില്‍ നിന്നും ഭീഷണികള്‍ നേരിടുകയും ചെയ്യുന്നു. സാക്ഷികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പോലും ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകുന്നില്ല.

ആംനസ്റ്റിയുടെ പ്രതിനിധികള്‍ മുസഫര്‍ നഗര്‍ ഡിസ്ട്രിക്റ്റ് കോൺസലുമായി ഇതേ കുറിച്ച് സംസാരിച്ചപ്പോ ഒരു തരത്തിലുള്ള താമസവും  ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചു പറയുന്നു. പക്ഷെ ഒരു ഇര മരണപെട്ട് ഒരു വര്ഷം കഴിഞ്ഞിട്ടു പോലും ആ വിവരം അവര്‍ അറിഞ്ഞിട്ടില്ല എന്നതിലൂടെ  എത്രത്തോളം അലംഭാവമാണ് പ്രോസിക്യൂഷന്റെ  ഭാഗത്ത്‌ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്.

നഷ്ടപ്പെട്ട മാനത്തിനും ഉപജീവന മാര്‍ഗത്തിനും ഭൂമിക്കും എല്ലാത്തിനും പകരമായി അവര്‍ക്ക് ലഭിച്ചതാകട്ടെ  ആകെ 5 ലക്ഷം രൂപ, അതും  സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന്. ആ തുക പോലും അര്‍ഹരില്‍ എത്തിയിട്ടില്ല എന്നതാണ് സത്യം.  ആംനസ്റ്റിയുടെ ഈ റിപ്പോര്‍ട്ട്‌ മുസാഫര്‍ നഗര്‍ വിഷയം ഒരിക്കല്‍ കൂടി മുഖ്യ ധാരയിലേക്ക് കൊണ്ടുവരുമെന്നു കരുതാം.

https://www.slideshare.net/AmnestyInternationalIndia/losing-faiththe-muzaffarnagar-gangrape-survivors-struggle-for-justice?