കാസർഗോഡ് എൽബിഎസ് കോളേജ് പഠനയാത്രാ സംഘത്തിന്റെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; വിദ്യാർത്ഥി മരിച്ചു

അറുപതംഗ വിദ്യാർത്ഥി സംഘം മണാലിയിലെ റോഡുകളിലൂടെ ജീപ്പുകളിൽ ചെറുസംഘങ്ങളായി നീങ്ങുമ്പോഴാണ് അപകടം നടന്നത്. മരണപ്പെട്ട രാമനാഥിന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും സംഘത്തെ സുരക്ഷിതമായി നാട്ടിലേക്കെത്തിക്കാനുമുള്ള ശ്രമങ്ങൾ കോളേജ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.

കാസർഗോഡ് എൽബിഎസ് കോളേജ് പഠനയാത്രാ സംഘത്തിന്റെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; വിദ്യാർത്ഥി മരിച്ചു

കാസർഗോഡ് എൽബിഎസ് എൻജിനീയറിങ് കോളേജിൽ നിന്നും പഠനയാത്ര പോയ സംഘം സഞ്ചരിച്ച ജീപ്പ് അപകടത്തിൽപെട്ട് വിദ്യാർത്ഥി മരിച്ചു. മണാലിയിൽ കൂടി സഞ്ചരിക്കവേ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണു കോളേജിൽ ലഭിച്ച വിവരം. അപകടത്തിൽ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും തലശ്ശേരി സ്വദേശിയുമായ പി രാമനാഥ്‌ ആണ് മരിച്ചത്.

[caption id="attachment_83620" align="alignleft" width="197"] പി രാമനാഥ്‌[/caption]


രാമനാഥിനൊപ്പം ജീപ്പിലുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റെങ്കിലും ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം പഠനയാത്രക്കായി മണാലിയിലേക്ക് പോയത്. മാർച്ച് ഒന്നാം തീയതി തിരിച്ചെത്തുന്ന നിലയിലാണ് പഠനയാത്ര ആസൂത്രണം ചെയ്തത്.

അറുപതംഗ വിദ്യാർത്ഥി സംഘം മണാലിയിലെ റോഡുകളിലൂടെ ജീപ്പുകളിൽ ചെറുസംഘങ്ങളായി നീങ്ങുമ്പോഴാണ് അപകടം നടന്നത്. രാമനാഥിന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും സംഘത്തെ സുരക്ഷിതമായി നാട്ടിലേക്കെത്തിക്കാനുമുള്ള ശ്രമങ്ങൾ കോളേജ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.