ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു; പുതിയ കരാറില്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥി സംഘടനകളും ഒപ്പുവച്ചു

മന്ത്രി വി.എസ് സുനില്‍കുമാര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരെ വിദ്യാര്‍ഥികളുമായി ആദ്യഘട്ട ചര്‍ച്ചയ്ക്കും ശേഷം വിദ്യാഭ്യാസമന്ത്രിയുമായും ചര്‍ച്ചയ്ക്ക് നിയോഗിച്ചു. ആദ്യഘട്ട ചര്‍ച്ച വിജയമെന്നത് കണ്ടതിന് പിന്നാലെ സമരം അവസാനിക്കുമെന്ന സൂചന വിഎസ് സുനില്‍കുമാര്‍ തന്നെ നല്‍കിയിരുന്നു.

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു; പുതിയ കരാറില്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥി സംഘടനകളും ഒപ്പുവച്ചു

കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായത്. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും പൂര്‍ണമായി മാറ്റി. പുതിയ പ്രിന്‍സിപ്പലിനെ യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കാമെന്ന കരാറാണ് ഇന്ന് മാനെജ്മെന്റ് വിദ്യാഭ്യാസമന്ത്രി മുന്‍പാകെ നല്‍കിയത്.

നേരത്തേ സമരം വിജയിച്ചെന്നു പ്രഖ്യാപിച്ച എസ്എഫ്ഐയും ഇന്നത്തെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. സമരത്തിന്റെ 28ാം ദിവസമായ ഇന്നലെ വിദ്യാര്‍ഥിസംഘടനകള്‍ പ്രക്ഷോഭം സജീവമാക്കുകയും പെട്രൊള്‍ ഒഴിച്ചും മരത്തിന് മുകളില്‍ കയറിയും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അതിനുപിന്നാലെ ഇന്നു പുതിയ പ്രിന്‍സിപ്പലിന്റെ നിയമനത്തിനായി മാനെജ്മെന്റ് പത്രപരസ്യം നല്‍തിയതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

Read More >>