മാനേജ്‌മെന്റ് നിലപാട് മാറ്റി; ലോ അക്കാദമി അനിശ്ചിത കാലത്തേയ്ക്ക് അടച്ചു

പൊലീസ് സംരക്ഷണത്തോടെ തിങ്കളാഴ്ച മുതല്‍ ലോ അക്കാദമി തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളെ തടയുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാനേജ്‌മെന്റിന്റെ നിലപാടുമാറ്റം.

മാനേജ്‌മെന്റ് നിലപാട് മാറ്റി; ലോ അക്കാദമി അനിശ്ചിത കാലത്തേയ്ക്ക് അടച്ചു

തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് അക്കാദമി അടച്ചിടാനുള്ള തീരുമാനമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും വിദ്യാര്‍ത്ഥികളും അക്കാദമിക്കു മുന്നില്‍ സമരം തുടരുകയാണ്.

പൊലീസ് സംരക്ഷണത്തോടെ തിങ്കളാഴ്ച മുതല്‍ അക്കാദമി തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളെ തടയുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് മാനേജ്‌മെന്റ് തീരുമാനം പിന്‍വലിച്ചത്.


ക്ലാസ് തുടങ്ങാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് നിരാഹാരം തുടരുന്ന കെ മുരളീധരന്‍ അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരം കലാപഭൂമിയാക്കാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നായിരുന്നു കെ മുരളീധരന്റെ പ്രസ്താവന.

പ്രശ്‌നപരിഹാരത്തിനായി വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ സമരം തുടരുകയായിരുന്നു.

Read More >>