ലോ അക്കാദമിക്കു മുന്നിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ഭീഷണി; പ്രിൻസിപ്പൽ രാജിവയ്ക്കണമെന്നാവശ്യം

ലക്ഷ്മി നായർ രാജിവെക്കണമെന്നാണ് വിദ്യാർത്ഥിയുടെ ആവശ്യം. എഐഎസ്എഫ്, എബിവിപി, കെഎസ് യു, എംഎസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മരത്തിനു ചുറ്റും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

ലോ അക്കാദമിക്കു മുന്നിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ഭീഷണി; പ്രിൻസിപ്പൽ രാജിവയ്ക്കണമെന്നാവശ്യം

ലോ അക്കാദമിയിലെ പ്രശ്നം പരിഹരിക്കാത്തതിനെത്തുടർന്ന് നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യാ ഭീഷണി. പേരൂർക്കടയിലെ മരത്തിനു മുകളിൽ കയറിയിരുന്ന് എൽഎൽബി മൂന്നാം വർഷ വിദ്യാർത്ഥിയായ ഷമിത് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. മരത്തിനു മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടിരിക്കുകയാണ് വിദ്യാർത്ഥി.

ലക്ഷ്മി നായർ രാജിവെക്കണമെന്നാണ് വിദ്യാർത്ഥിയുടെ ആവശ്യം. എഐഎസ്എഫ്, എബിവിപി, കെഎസ് യു, എംഎസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മരത്തിനു ചുറ്റും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. താഴെയിറങ്ങണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടാവാതെ താഴെയിറങ്ങില്ലെന്ന് ഷമിത് പറഞ്ഞു.


അഗ്നി ശമന സേനയും പൊലീസും സ്ഥലത്തുണ്ട്. വിദ്യാർത്ഥിയെ അനുനയിപ്പിച്ച് താഴെയിറക്കാനാണ് പൊലീസിന്റെ ശ്രമം. വിദ്യാർത്ഥിയുടെ കൈവശമുള്ള ബാഗിൽ പെട്രോളാണെന്നാണ് ലഭിക്കുന്ന വിവരം. അക്കാദമിയിലെ സമരം 28-ാം ദിവസവും തുടരുകയാണ്.

ചിത്രം: മാതൃഭൂമി ഓൺലൈൻ

Read More >>