ജാഡയും അഹങ്കാരവുമുള്ള ലഡു പോലുള്ള പെണ്‍കുട്ടിയാണോ: അവസരം ലഡുവിലുണ്ട്

തികച്ചും വ്യത്യസ്തമായ കാസ്റ്റിങ് കോളുമായി മസാല റിപ്പബ്ലിക്ക് സിനിമയുടെ തിരക്കഥാകൃത്തിന്റെ ആദ്യ സംവിധാന സംരംഭം

ജാഡയും അഹങ്കാരവുമുള്ള ലഡു പോലുള്ള പെണ്‍കുട്ടിയാണോ: അവസരം ലഡുവിലുണ്ട്

ലഡുവെന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ നായികയ്ക്കായുള്ള പ്രൊമോഷന്‍ വീഡിയോ തരംഗമാകുന്നു. ജനപ്രിയ ചിത്രം മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ മുകേഷ് നടിയെ അന്വേഷിച്ചു പോകുന്ന രംഗത്തിന്റെ പുനരാവിഷ്‌കാരമാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തുവിട്ടത്. മസാല റിപ്പബ്ലിക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ അരുണ്‍ കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ, ബാലു വര്‍ഗീസ്, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


https://www.youtube.com/watch?feature=share&v=Qpbp9OqFl-0&app=desktop

ചിത്രത്തിന്റെ പ്രൊമോഷണല്‍ വീഡിയോ പെരിയാര്‍ ഹോട്ടലില്‍ വെച്ചു പ്രകാശിപ്പിച്ചു.അഞ്ചടി അഞ്ചിഞ്ച് പൊക്കം, നല്ല ഉണ്ടക്കണ്ണുകള്‍, അസലായിട്ടു ഡാന്‍സ് കളിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന നടിയെയാണ് തങ്ങള്‍ക്കു വേണ്ടതെന്നു വീഡിയോയില്‍ പറയുന്നു. അഞ്ചു പേരോടു കട്ടയ്ക്കു നില്‍ക്കാന്‍ കഴിവുള്ള, നന്നായി സംസാരിക്കുന്ന ജാഡയും അഹങ്കാരവുമുള്ള ലഡുപോലുള്ള സുന്ദരിമാര്‍ക്ക് അപേക്ഷിക്കാം.ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അരുണിന്റെ ആദ്യ സ്വതന്ത്ര്യ സംവിധാനമാണ് ലഡു. പരസ്യമേഖലയിലും നാടകത്തിലും പ്രവര്‍ത്തിച്ച സാഗര്‍ സത്യനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗൗതം ശങ്കര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ലാല്‍കൃഷ്ണന്‍. എപ്രില്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ലഡു നിര്‍മിക്കുന്നത് ഡെല്‍റ്റാ സ്റ്റുഡിയോസാണ്. വിവരങ്ങള്‍ക്ക്: ladoothemovie@gmail.com , 9746268143