100 രൂപ മോഷ്ടിച്ചതായി സഹപാഠി ആരോപിച്ചു; കര്‍ണാടകയില്‍ 13കാരന്‍ തൂങ്ങിമരിച്ചു

പിതാവിനെ വിളിച്ചു വരുത്തി സ്‌കൂള്‍ അധികൃതര്‍ ശാസിച്ചതിനെത്തുടര്‍ന്നാണ് ബാലന്‍ തൂങ്ങിമരിച്ചത്

100 രൂപ മോഷ്ടിച്ചതായി സഹപാഠി ആരോപിച്ചു; കര്‍ണാടകയില്‍ 13കാരന്‍ തൂങ്ങിമരിച്ചു

സഹപാഠിയുടെ മോഷണ ആരോപണത്തില്‍ മനംനൊന്ത 13കാരന്‍ മൈസൂരില്‍ ആത്മഹത്യ ചെയ്തു. ശ്രീ ഭൈരവേശ്വര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പവന്‍ ആണ് 100 രൂപ മോഷ്ടിച്ചതായി സഹപാഠി ആരോപിച്ചതിനെത്തുടര്‍ന്ന് ഫാനില്‍ തൂങ്ങിമരിച്ചത്. പവന്‍ കഴിഞ്ഞ ദിവസം സഹപാഠിയുടെ ബാഗില്‍ നിന്ന് 100 രൂപ എടുത്തതായി പറയപ്പെടുന്നു. അതില്‍ 30 രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ ചെയ്തത് തെറ്റാണെന്ന് മനസിലാക്കിയ പവന്‍ തുക തിരികെ നല്‍കി മാപ്പ് പറഞ്ഞതായും പറയപ്പെടുന്നു.

പിന്നീട് സ്‌കൂള്‍ അധികൃതര്‍ പവന്റെ പിതാവിനെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. പിതാവ് വീട്ടിലെത്തിയപ്പോള്‍ ശാസിച്ചതിനെത്തുടര്‍ന്നാണ് ബാലന്‍ ആത്മഹത്യ ചെയ്തത്. വീട്ടിലെത്തി സ്‌കൂള്‍ യൂണിഫോം പോലും മാറാതെയാണ് പവന്‍ ഫാനില്‍ തൂങ്ങിമരിച്ചത്. സ്‌കൂള്‍ അധികൃതര്‍ അപമാനിച്ചതാണ് മകന്റെ മരണത്തിന് കാരണമായതെന്ന് കാണിച്ച് പവന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.