ചിന്ത ജെറോമിന് കെഎസ്‌യു നേതാവിന്റെ വിവാഹ ട്രോൾ; തെറി വിളിച്ച് ആങ്ങള സഖാക്കൾ

ചാവറ മാട്രിമോണിയലിൽ ചിന്താ ജെറോമിന്റെ പേരിൽ വന്ന വിവാഹ പരസ്യം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയ്ക്ക് വിവാഹം ആലോചിച്ച് കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറി രാഹുൽ ബീന മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. രാഹുലിന്റെ പേസ്ബുക്ക് പോസ്റ്റിന് കീഴിൽ സിപിഐഎം- എസ്എഫ്ഐ അനുകൂലികൾ പൊങ്കാലയിടുകയാണ്.

ചിന്ത ജെറോമിന് കെഎസ്‌യു നേതാവിന്റെ വിവാഹ ട്രോൾ; തെറി വിളിച്ച് ആങ്ങള സഖാക്കൾ

മതവും, ജാതിയും വ്യക്തമാക്കി ചിന്താ ജെറോമിന്റെ പേരിൽ ചാവറാ മാട്രിമോണിയലിൽ പ്രത്യക്ഷപ്പെട്ട വിവാഹപരസ്യം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ചിന്തയെ വിവാഹമാലോച്ചിച്ച് കെഎസ്‌യു ജില്ലാ സെക്രട്ടറി രാഹുൽ ബീന മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. ചിന്തയുടെ പേരിൽ വന്ന വിവാഹ പരസ്യത്തിലെ ജാതി, മതം എന്നിവയെ പരിഹസിച്ചാണ് രാഹുലിന്റെ പോസ്റ്റെന്ന് വ്യക്തം.

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ സിപിഐഎം- എസ്എഫ്ഐ അനുകൂലികൾ തെറിയഭിഷേകം നടത്തുകയാണ്.


രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടങ്ങുന്നു...
ചിന്താ ജെറോമിന്റെ വിവാഹ പരസ്യം അവർ നല്കിയതല്ലാന്നു അവർ പറഞ്ഞതോട് കൂടി ആ വിവാദം അവസാനിച്ചു.
അപ്പോൾ ചിന്ത ഇനി കാര്യത്തിലേക്ക് വരാം തികഞ്ഞ മതേതര വാദിയാണ് നിങ്ങൾ എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. അമ്മ കുറച്ച് നാളായി വിവാഹത്തെ പറ്റി പറയുന്നു. ഞാനും ആലോചിച്ചപ്പോൾ ഒരു കൂട്ട് വേണമെന്നു തോന്നി. അപ്പോൾ നമ്മുക്കങ്ങ് ആലോചിച്ചാലോ.

തികഞ്ഞ മതേതരവാദിയാണെന്നും, ജാതി ചോദിക്കരുതെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മതേതരനാണെന്ന് രാഹുൽ  പോസ്റ്റിൽ പറയുന്നുണ്ടെങ്കിലും ഫേസ്ബുക്കിൽ റിലീജിയസ് വ്യൂസ് എന്നിടത്ത് ഹിന്ദു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹിന്ദൂയിസം മതമല്ലെന്നും സംസ്കാരമാണെന്നും രാഹുൽ തൊട്ടു താഴെ രേഖപ്പെടുത്തിയിട്ടുമുണ്ട്.

' ഇജ്ജ് പറഞ്ഞ പോലെ ഭാവിയിൽ കോളേജ് അധ്യാപകനാകും' എന്നും രാഹുൽ ചിന്തയെ പരിഹസിക്കുന്നു. കോളേജ് അധ്യാപികയാകാനാണ് ആഗ്രഹമെന്നായിരുന്നു ചിന്തയുടെ വിവാഹപരസ്യത്തിലുണ്ടായിരുന്നത്.

പുരോഗമനവാദ കോൺഗ്രസ്  രാഷ്ട്രീയമാണ് തനിക്കെന്നും ആന്റി റേസിസ്റ്റ് ആണെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൂടുതൽ അറിയാൻ ഫേസ്ബുക്കിൽ തന്നെ കോൺടാക്ട് ചെയ്യാനാണ് രാഹുലിന്റെ നിർദ്ദേശം. 'പ്രൊപ്പോസൽ ടു ചിന്താ ജെറോം' എന്ന് പോസ്റ്റിൽ രാഹുൽ ഹാഷ്ടാഗും നൽകിയിട്ടുണ്ട്.

വിവാഹപരസ്യം നൽകിയത് താനല്ലെന്ന് ചിന്ത നേരത്തെ വ്യക്തമാക്കിയിരുന്നു. മതം പറഞ്ഞ് വിവാഹപരസ്യം നൽകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നുമായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം.

Read More >>