ദേശീയപാതയിൽ ടോൾ കൊടുക്കണം; കാസർഗോഡ് - മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തി

തലപ്പാടി ടോൾ ബൂത്തിൽ ഒരു തവണ പോയി വരാനായി ബസ്സൊന്നിന് 165 രൂപയാണ് നൽകേണ്ടത്. മുപ്പതു സർവീസുകൾ നടത്തുന്ന കാസർഗോഡ് ഡിപ്പോക്ക് ഇത് വലിയ സാമ്പത്തിക പ്രയാസമാണ് ഉണ്ടാക്കുക. ഇതുമറികടക്കായാണ് അധികഭാരം യാത്രക്കാരുടെ മേൽ കെട്ടിവെക്കുന്നത്.

ദേശീയപാതയിൽ ടോൾ കൊടുക്കണം; കാസർഗോഡ് - മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തി

ദേശീയപാത നാലുവരി പാതയായി ഉയർത്തിയതിനെത്തുടർന്ന് ഏർപ്പെടുത്തിയ ടോളിന്റെ ഭാരം യാത്രക്കാരുടെ തലയിൽ അടിച്ചേൽപ്പിച്ച് കെഎസ്ആർടിസി. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾ പിരിവ് തുടങ്ങയതിന് പിന്നാലെ കാസർഗോഡ്-മംഗളുരു റൂട്ടിൽ മൂന്നു രൂപയാണ് കെഎസ്ആർടിസി വർധിപ്പിച്ചിരിക്കുന്നത്.

തലപ്പാടി കഴിഞ്ഞ് കർണാടകയിലേക്കും സമാനമായി തിരിച്ച് കേരളത്തിലേക്കും ഉള്ള ടിക്കറ്റുകളിലാണ് മൂന്ന് രൂപയുടെ വർധന. ഇതോടെ കാസർഗോഡ് നിന്നും മംഗളുരുവിലേക്കുള്ള 50 രൂപ ടിക്കറ്റിന് 53 രൂപ നൽകേണ്ട അവസ്ഥയായി യാത്രക്കാർക്ക്. കാസർഗോഡ് ഡിപ്പോയിൽ നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മുപ്പതോളം ബസ്സുകളിൽ മാത്രമാണ് ഈ നിരക്ക് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ നിന്നുൾപ്പെടെ മറ്റു ഡിപ്പോകളിൽ നിന്നും മംഗളുരുവിലേക്കുള്ള സർവീസുകളിൽ നിരക്ക് വർദ്ധനവില്ല.

നിരക്ക് വർദ്ധനവ് സംബന്ധിച്ച് കെഎസ്ആർടിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തലപ്പാടി ടോൾ ബൂത്തിൽ ഒരു തവണ പോയി വരാനായി ബസ്സൊന്നിന് 165 രൂപയാണ് നൽകേണ്ടത്. മുപ്പതു സർവീസുകൾ നടത്തുന്ന കാസർഗോഡ് ഡിപ്പോക്ക് ഇത് വലിയ സാമ്പത്തിക പ്രയാസമാണ് ഉണ്ടാക്കുക. ഇതുമറികടക്കായാണ് അധികഭാരം യാത്രക്കാരുടെ മേൽ കെട്ടിവെക്കുന്നത്.

Read More >>