കെ പി ശശികല സ്ഥിരം അവധിയിൽ... എഴുപതിനായിരം ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ മുങ്ങുന്ന 'ടീച്ചറും' പാഠം പഠിച്ചു; നാരദാ ന്യൂസ് ഇംപാക്റ്റ്

എഴുപതിനായിരം രൂപ ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ ഒപ്പിട്ടു മുങ്ങുന്ന ശശികല ടീച്ചര്‍ക്ക് ഒടുവില്‍ അവധിയില്‍ പ്രവേശിക്കേണ്ടി വന്നു. ടീച്ചറുടെ പ്രവർത്തിക്കെതിരെ ഹിന്ദു ഐക്യവേദിയിലും എതിര്‍ സ്വരം. നാരദാ ന്യൂസ് ഇംപാക്റ്റ്

കെ പി ശശികല സ്ഥിരം അവധിയിൽ... എഴുപതിനായിരം ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ മുങ്ങുന്ന

ഒടുവില്‍ ശശികല ടീച്ചര്‍ക്ക്  അവധി എടുക്കേണ്ടി വന്നു. ആഴ്ചയിൽ ഒരിക്കൽ സ്ക്കൂളിലെത്തി എല്ലാ ദിവസത്തെയും ഒപ്പിട്ട് ജോലിയൊന്നും ചെയ്യാതെയാണ് ടീച്ചർ എഴുപതിനായിരം രൂപ ശമ്പളം വാങ്ങുന്നതെന്ന് നാരദാ ന്യൂസ് റിപ്പോർട്ടു ചെയ്തിരുന്നു. ഈ വാർത്തയ്ക്കു ശേഷമുണ്ടായ വിവാദങ്ങളെ തുടർന്ന്  ടീച്ചര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. സ്‌കൂളിലെത്തി ഒപ്പിട്ട ശേഷം ക്ലാസ്സില്‍ കയറി കുട്ടികളെ പഠിപ്പിക്കാതെ  വീട്ടിലോ സംഘടനാ പ്രവര്‍ത്തനത്തിലോ പോകുന്ന ടീച്ചറെ പറ്റി കഴിഞ്ഞ മാസം 24 നാണു നാരദാ ന്യൂസ് റിപ്പോർട്ടു ചെയ്തത്. വാര്‍ത്ത വന്നതിന്റെ  പിറ്റേന്നു മുതല്‍ ശശികല ടീച്ചര്‍ അവധിയില്‍ പ്രവേശിച്ചു.



' എഴുപതിനായിരം രൂപയാണ് ടീച്ചറുടെ മാസ ശമ്പളം, വെറുതെ വന്ന് ഒപ്പിട്ട് വീട്ടിലോ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ പോകുന്നത് എങ്ങിനെ അനുവദിക്കും ..? കുട്ടികള്‍ മൂന്നുതവണ പരാതി കൊടുത്തിട്ടും അവഗണിച്ചു. വല്ലപ്പുഴ സ്‌കൂളില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ടീച്ചറുടെ പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ സ്‌കൂള്‍ സ്തംഭിച്ചപ്പോഴും വിദ്യാഭ്യാസ വകുപ്പിൽനിന്ന് ആരും തിരിഞ്ഞു നോക്കിയില്ല'

ശശികല ടീച്ചറെ പറ്റി രക്ഷിതാക്കളും കുട്ടികളും നിരന്തരം പറഞ്ഞു കൊണ്ടിരുന്ന പരാതിയായിരുന്നു ഇത്.

നാരദാ ന്യൂസ് ഇക്കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെ അവധിയില്‍ പ്രവേശിക്കാന്‍ ശശികല ടീച്ചര്‍ നിര്‍ബന്ധിതയാവുകയായിരുന്നു.  വിദ്യാഭ്യാസ വകുപ്പും അന്വേഷണമാരംഭിച്ചു.  സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ അന്വേഷണം തുടങ്ങിയപ്പോൾ ശശികല ടീച്ചര്‍ അവധിയെടുക്കാൻ നിർബന്ധിതയായി.

ഇതിനിടെ എഴുപതിനായിരം രൂപ ശമ്പളം വാങ്ങി ജോലി ചെയ്യാതെ മുങ്ങുന്ന ശശികല ടീച്ചർക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയർന്നു.  ട്രോളന്‍മാര്‍ക്ക് ആഘോഷമായി. തുടര്‍ന്ന് മറ്റു ചില ചാനലുകളും മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ  സ്വന്തം പ്രസ്ഥാനത്തില്‍ നിന്നു തന്നെ ടീച്ചര്‍ക്ക് എതിര്‍പ്പ് ഉണ്ടായി. ഒരു പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ തന്നെ ഇത്തരത്തില്‍ പെരുമാറിയാല്‍ പേരുദോഷം സംഘടനയ്ക്കാണെന്ന വിലയിരുത്തലുമുണ്ടായി.

നിത്യേന ജോലിക്കു വന്നില്ലെങ്കിലും ആഴ്ചയിൽ ഏതെങ്കിലും ദിവസമെത്തി എല്ലാ ദിവസത്തെ ഒപ്പും ഇട്ടുപോകാനുള്ള ഒരു സൗകര്യം വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉണ്ടായിരുന്നു. ആഴ്ചയില്‍ ഒരിക്കലെത്തി വരാത്ത ദിവസങ്ങളിലെ ഒപ്പിട്ടു പോകുന്ന അദ്ധ്യാപകരെ പറ്റി ശശികല ടീച്ചര്‍ തന്നെ നാരദാ ന്യൂസിനോടു പറഞ്ഞിരുന്നു.

അപ്പോഴാണ്  'താന്‍ മാത്രമല്ല, സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന ലീഗ് നേതാവായ സലാം മാഷ് ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം ചെയ്യുന്നുണ്ടെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയായ താനിത് ഇത്രകാലം ഇത് വരെ പുറത്തു പറയാതിരുന്നത് ടീം സ്പിരിറ്റ് കൊണ്ടാണെ'ന്നും അന്നു ശശികല ടീച്ചര്‍ പറഞ്ഞത്

സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വല്ലപ്പുഴയെ പാക്കിസ്ഥാനാക്കി ഉപമിച്ച വിവാദം കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഉണ്ടായത്.  പ്രസംഗിച്ചതില്‍ മാപ്പു പറയണമെന്ന ആവശ്യം സ്‌കൂളിലും നാട്ടിലും ഉയര്‍ന്നു. ഡി വൈ എഫ് ഐയും ജനകീയ സമിതിയുമൊക്കെ രംഗത്തു വന്നു. മാപ്പു പറയില്ലെന്ന് ടീച്ചറും നിലപാട് എടുത്തതോടെ വല്ലപ്പുഴയില്‍ ദിവസങ്ങളോളം സംഘര്‍ഷാവസ്ഥയായി. കുട്ടികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പഠിപ്പു മുടക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ശശികല ടീച്ചര്‍ ഹാജരായി വിശദീകരണം നല്‍കിയതോടെയാണു പ്രശ്‌നം അവസാനിച്ചത്.




അഫ്സൽ ഗുരു തീവ്രവാദി ആയിരുന്നോ… അന്ത്യം വരെ ഒപ്പമുണ്ടായിരുന്ന കൊബാദ് ഗൺഡിയ്ക്കു പറയാനുള്ളത്…





എന്നാല്‍ അതിനു ശേഷം സ്‌കൂളില്‍ വന്നെങ്കിലും അവര്‍ ക്ലാസ്സില്‍ കയറിയില്ല. സ്ഥിരമായി ഒപ്പിട്ടു മുങ്ങാന്‍ തുടങ്ങി. നേരത്തേയും ഒപ്പിട്ടു ക്ലാസ്സില്‍ കയറാതെ പോകുമായിരുന്നെങ്കിലും ഇടയ്ക്കൊക്കെ ക്ലാസ്സില്‍ കയറുകയും സ്‌കൂളിന്റെ മറ്റു കാര്യങ്ങള്‍ നോക്കുകയും ചെയ്തിരുന്നു.

സ്ഥിരമായി ക്ലാസ്സില്‍ കയറാത്തതിനെ കുറിച്ച് മറ്റ് അദ്ധ്യാപകരും രക്ഷിതാക്കളും ചോദിച്ചപ്പോള്‍ താന്‍ ഇനി ക്ലാസ്സില്‍ കയറി പഠിപ്പിക്കില്ലെന്നും  അവരുടെ മക്കളെ താൻ പഠിപ്പിക്കേണ്ടെന്നു പറഞ്ഞാണു നാട്ടുകാർ സമരം ചെയ്തത് എന്നുമായിരുന്നു ടീച്ചറുടെ ന്യായം. എന്നാല്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നതില്‍ ഒരു ഔചിത്യക്കുറവും അവര്‍ക്കുണ്ടായില്ല.

അതേ സമയം വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഒരു പ്രധാന അദ്ധ്യാപകന്‍ വര്‍ഷങ്ങളായി ഇല്ല. മാനേജരും ഇല്ലാത്ത സ്ഥിതിയാണ്. പ്രധാന അദ്ധ്യാപകനാകാന്‍ യോഗ്യതയുള്ള അദ്ധ്യാപകരുണ്ടായിട്ടും ബി.എഡ് പോലും ഇല്ലാത്ത ഒരു ലീഗ് നേതാവാണ് ഈ അധികാരം കൈക്കലാക്കിയിരിക്കുന്നതെന്ന് ആരോപണം ഉണ്ട്.

Read More >>