കോട്ടയം നഗരസഭയുടെ ഓഫീസെസ് കോംപ്ലക്‌സ് അപകടാവസ്ഥയില്‍; അധികൃതര്‍ അംഗീകരിച്ചെങ്കിലും വാടകക്കാര്‍ക്കു രക്ഷയില്ല

കെട്ടിടം അപകടാവസ്ഥയിലാണെന്നും ഈ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്നും ഉത്തരവ് ലംഘിച്ചു പ്രവേശിച്ചാലുണ്ടാകുന്ന അപകടങ്ങള്‍ക്കു നഗരസഭ ഉത്തരവാദി അല്ല എന്നുംകാട്ടി ഏതാനും മാസങ്ങള്‍ക്കു മുമ്പുതന്നെ ഇവിടെ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. അതായതു കെട്ടിടം അതീവ അപകടസ്ഥിതിയിലെന്നു നഗരസഭ തന്നെ സമ്മതിക്കുന്നു. എന്നാലും വാടക കൃത്യമായി വാങ്ങുന്നുണ്ട്.

കോട്ടയം നഗരസഭയുടെ ഓഫീസെസ് കോംപ്ലക്‌സ് അപകടാവസ്ഥയില്‍; അധികൃതര്‍ അംഗീകരിച്ചെങ്കിലും വാടകക്കാര്‍ക്കു രക്ഷയില്ല

കോട്ടയം നഗരസഭയുടെ ഓഫീസസ് കോംപ്ലെക്‌സിലെ പഴയ ബ്ലോക്ക് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍. അധികൃതര്‍ക്കു നിസ്സംഗത.  കച്ചേരിക്കടവ് ബോട്ട് ജെട്ടിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസസ് കോംപ്ലെക്സിലെ പഴയ ബ്ലോക്കാണ് ശോചനീയാവസ്ഥയിലുള്ളത്.

1960 ഓഗസ്റ്റ് 17 നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന പട്ടം താണുപിള്ള ഉദ്ഘാടനം ചെയ്തതാണ് ഈ കെട്ടിടം. ഇപ്പോള്‍ 56 വര്‍ഷത്തെ ആയുസ്‌ പൂര്‍ത്തിയാവുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പല കോണ്‍ഗ്രസ് നേതാക്കളും ഇവിടെ താമസിച്ചിട്ടുണ്ട്. ഏഴ്‌ ഓഫീസുകള്‍ പഴയ ബ്ലോക്കില്‍ ഇപ്പോളും പ്രവര്‍ത്തിക്കുന്നുണ്ട് .


കെട്ടിടം അപകടാവസ്ഥയിലാണെന്നും ഈ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നുവെന്നും ഉത്തരവ് ലംഘിച്ചു പ്രവേശിച്ചാലുണ്ടാകുന്ന അപകടങ്ങള്‍ക്കു നാഗരസഭ ഉത്തരവാദി അല്ല എന്നുംകാട്ടി ഏതാനും മാസങ്ങള്‍ക്കു മുമ്പുതന്നെ ഇവിടെ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. അതായതു കെട്ടിടം അതീവ അപകടസ്ഥിതിയിലെന്നു നഗരസഭ തന്നെ സമ്മതിക്കുന്നു. എന്നാലും വാടക കൃത്യമായി വാങ്ങുന്നുണ്ട്. പ്രവേശനം നിരോധിച്ച കെട്ടിടത്തിന്റെ വാടക പിരിക്കുന്നത് എന്ത് മാനദണ്ഡത്തിലാണെന്ന ചോദ്യവും ഇവിടെ ഉയരുന്നു.

പഴയ കെട്ടിടത്തോട് ചേര്‍ന്നുള്ള പുതിയ ബ്ലോക്കില്‍ നിരവധി മുറികള്‍ ഒഴിഞ്ഞുകിടപ്പുണ്ട് . അപകടാവസ്ഥയിലായ കെട്ടിടത്തിലെ വാടകക്കാരെ പുതിയ കെട്ടിടത്തില്‍ പുനരധിവസിപ്പിക്കാനും പഴയ കെട്ടിടം പൊളിക്കാനും നാളുകള്‍ക്കു മുമ്പേ
മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനമെടുത്തെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. മുറികള്‍ മാറ്റി നല്‍കണമെന്ന് കാട്ടി പലരും രേഖാമൂലം അപേക്ഷയും നല്‍കിയിട്ടുണ്ട്. പഴയ കെട്ടിടത്തിന്റെ മുകളില്‍ വളരുന്ന മരങ്ങളുടെ വേരുകള്‍ താഴേക്കിറങ്ങി പല ഭിത്തികളും വിണ്ടുകീറിയ അവസ്ഥയിലാണ്. ഇവയൊക്കെ പഴയ കുമ്മായക്കൂട്ടിലാണ് നിര്‍മ്മിതി.കെട്ടിടങ്ങളുടെ ചുമതലയുള്ള റവന്യു ഓഫീസര്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാണെങ്കിലും മുനിസിപ്പല്‍ ഭരണം ഇഴയുന്നതുമൂലം പല കാര്യങ്ങളും അവതാളത്തിലാണ്. കെട്ടിടത്തിന്റെ മുകളില്‍ ഭീതി വിതക്കുന്ന തരത്തില്‍ വളരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യുകയോ വാടകക്കാരെ പുതിയ ബ്ലോക്കിലേക്കു പുനരധിവസിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ കെട്ടിടം താമസംവിനാ നിലംപൊത്തുമെന്നുറപ്പാണ്.

Read More >>