നാരദാ ന്യൂസിന്റെ ദില്ലി ഓഫീസിൽ കൊൽക്കൊത്ത പോലീസ് റെയ്ഡ്

തൃണമൂൽ കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങുന്ന ദൃശ്യങ്ങൾ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടതിന് നാരദാ ന്യൂസിനെതിരെ കൊൽക്കൊത്ത പോലീസ് തുടരുന്ന പ്രതികാര നടപടികളുടെ മറ്റൊരു ഉദാഹരണമാണ് ഈ റെയിഡ്.

നാരദാ ന്യൂസിന്റെ ദില്ലി ഓഫീസിൽ കൊൽക്കൊത്ത പോലീസ് റെയ്ഡ്

നാരദാ ന്യൂസിന്റെ ഡൽഹി ഓഫീസിൽ കൊൽക്കത്ത പൊലീസ് റെയിഡ്. സ്ഥാപനത്തിൽ നിന്ന് ജനുവരിയിൽ പിരിച്ചുവിട്ട ഒരു മുൻ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന ലാപ് ടോപ് കഴിഞ്ഞ ദിവസം കൊൽക്കൊത്തയിലെ ഒരു ഹോട്ടൽ റൂമിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വ്യാജ വിസിറ്റിങ് കാർഡ് നൽകി ബീഹാർ സ്വദേശിയുടെ പേരിൽ മുറിയെടുത്തിരുന്നയാൾ ഇവിടെ നിന്ന് പണം ആവശ്യപ്പെട്ട് ബീഹാറിലെ മുൻ എംപിയെ വിളിച്ചെന്ന പരാതിയെ തുടർന്നു പൊലീസ് മുറി റെയ്ഡ് ചെയ്യുകയായിരുന്നു. അപ്പോഴേക്കും ഈ വ്യക്തി ഇവിടെ നിന്നു രക്ഷപ്പെട്ടിരുന്നു.


തൃണമൂൽ കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങുന്ന ദൃശ്യങ്ങൾ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടതിന് നാരദാ ന്യൂസിനെതിരെ കൊൽക്കൊത്ത പോലീസ് തുടരുന്ന പ്രതികാര നടപടികളുടെ മറ്റൊരു ഉദാഹരണമാണ് ഈ റെയിഡ്. ഈ കേസ് ഏറ്റെടുക്കാൻ തങ്ങൾക്കു വിരോധമില്ലെന്ന് കഴിഞ്ഞ ദിവസം സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ഹൈക്കോടതി വിധിയുണ്ടായാൽ എക്സ് ഫയൽ കേസ് കൊൽക്കൊത്ത പൊലീസിന്റെ കൈയിൽ നിന്നു നഷ്ടപ്പെടും. അതിനു മുമ്പ് എങ്ങനെയെങ്കിലും നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യൂ സാമുവേലിനെ അറസ്റ്റു ചെയ്യാനും അപകീർത്തിപ്പെടുത്താനുമാണ് കൊൽക്കൊത്താ പൊലീസ് ഒരുങ്ങുന്നത്.

Read More >>