നടിക്കെതിരെയുള്ള ആക്രമണം ക്വട്ടേഷനല്ല; ലക്ഷ്യം ബ്ലാക്ക്‌മെയിലായിരുന്നുവെന്ന് പള്‍സര്‍ സുനില്‍

എറണാകുളം കോടതിയില്‍ നിന്നും വ്യാഴാഴ്ച അറസ്റ്റിലായ സുനിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. നടിയുമായി കാറില്‍ സഞ്ചരിച്ചു എന്ന് പറയുന്ന സ്ഥലങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.

നടിക്കെതിരെയുള്ള ആക്രമണം ക്വട്ടേഷനല്ല; ലക്ഷ്യം ബ്ലാക്ക്‌മെയിലായിരുന്നുവെന്ന് പള്‍സര്‍ സുനില്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് ചോദ്യം ചെയ്യുന്നു. നടത്തിയത് ക്വട്ടേഷനല്ലെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയതായാണ് സൂചകള്‍. ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ക്വട്ടേഷനെന്ന് നടിയോടു പറഞ്ഞത് ഭീഷണിപ്പെടുത്താന്‍ വേണ്ടിയായിരുന്നെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

എറണാകുളം കോടതിയില്‍ നിന്നും വ്യാഴാഴ്ച അറസ്റ്റിലായ സുനിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. നടിയുമായി കാറില്‍ സഞ്ചരിച്ചു എന്ന് പറയുന്ന സ്ഥലങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഹൈക്കോടതി പരിസരത്തും നടിയെ ഇറക്കിവിട്ട സ്ഥലത്തും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തും പോലീസ് പരിശോധന നടത്തി.

രണ്ടര മണിക്കൂറിലേറെ നീണ്ട തെളിവെടുപ്പില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണു സൂചന. സുനിയെ മാത്രമാണ് പോലീസ് തെളിവെടുപ്പിനു കൊണ്ടുപോയത്. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ വിജീഷിനെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Read More >>