നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാനപ്രതികളിലൊരാളായ മണികണ്ഠന്‍ അറസ്റ്റില്‍; പിടിയിലായത് പാലക്കാടുനിന്നും

പിടിയിലായയാളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റു രണ്ടുപ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.നടി ആക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നമൂന്നുപേരില്‍ ഒരാളാണ് മണികണ്ഠനെന്നാണ് ലഭിക്കുന്ന വിവരം.

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാനപ്രതികളിലൊരാളായ മണികണ്ഠന്‍ അറസ്റ്റില്‍; പിടിയിലായത് പാലക്കാടുനിന്നും

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പോലീസ് പിടിയിലായി. പള്‍സര്‍ സുനിക്ക് ഒപ്പമുണ്ടായിരുന്ന മണികണ്ഠനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം രാത്രി പാലക്കാടു നിന്നുമാണ് മണികണ്ഠന്‍ പൊലീസിന്റെ പിടിയിലായത്.

പിടിയിലായയാളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റു രണ്ടുപ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.നടി ആക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്നമൂന്നുപേരില്‍ ഒരാളാണ് മണികണ്ഠനെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ ചൊവ്വാഴ്ച രാവിലെ ആലുവയിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


കേസില്‍ നേരത്തേ അറസ്റ്റിലായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെ തിങ്കളാഴ്ച രാത്രിയോടെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിനിടെ പിടിനല്‍കാതെ രക്ഷപ്പെട്ട പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെ അതിര്‍ത്തികളില്‍ പൊലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടു പോകാതിരിക്കാന്‍ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Read More >>