നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രമുഖനടനിലേക്കും; കാക്കനാട്ടുള്ള യുവനടന്റെ ഫ്‌ളാറ്റില്‍ നിന്നും ഒരാള്‍ അറസ്റ്റിലായതായി സൂചന

സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ച് താമസിക്കുന്ന ഇടം കൂടിയാണ് കാക്കനാടുളള ഈ ഫ്ളാറ്റെന്നും സൂചനകളുണ്ട്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ എത്തിയത്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തശേഷം നടി ആക്രമിക്കപ്പെട്ടതുമായി ബന്ധമുണ്ടെങ്കില്‍ ഫ്ളാറ്റിന്റെ ഉടമയെ അറസ്റ്റു ചെയ്യുമെന്നും സൂചനകളുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രമുഖനടനിലേക്കും; കാക്കനാട്ടുള്ള യുവനടന്റെ ഫ്‌ളാറ്റില്‍ നിന്നും ഒരാള്‍ അറസ്റ്റിലായതായി സൂചന

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനിയടക്കമുളള രണ്ടു പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിത അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞദിവസം പുലര്‍ച്ചെ കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നും ഒരാളെ പൊലീസ് പിടിയകൂടിയെന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മലയാള സിനിമയിലെ സംവിധായകന്‍ കൂടിയായ യുവനടന്റെ ഫ്ളാറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ച് താമസിക്കുന്ന ഇടം കൂടിയാണ് കാക്കനാടുളള ഈ ഫ്ളാറ്റെന്നും സൂചനകളുണ്ട്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ എത്തിയത്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തശേഷം നടി ആക്രമിക്കപ്പെട്ടതുമായി ബന്ധമുണ്ടെങ്കില്‍ ഫ്ളാറ്റിന്റെ ഉടമയെ അറസ്റ്റു ചെയ്യുമെന്നും സൂചനകളുണ്ട്.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘം മലയാളത്തിലെ പ്രമുഖ നടന്റെ മൊഴിയെടുത്തു. സിനിമാരംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ ഈ സംഭവത്തെ ആസൂത്രിതമായി ദുരുപയോഗിക്കുന്നതായി നടന്‍ പറഞ്ഞുവെന്നാണ് വിവരം. നടനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ മൊഴിയെടുക്കാനെത്തിയത്.

എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നടന്‍ നിഷേധിച്ചു. പള്‍സര്‍ സുനി, അറസ്റ്റിലായ മാര്‍ട്ടിന്‍ എന്നിവരെ തനിക്ക് അറിയില്ലെന്നും നടിക്കെതിരായ ആക്രമണം നടക്കുന്ന സമയത്ത് താന്‍ ചികിത്സയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം പിറ്റേന്നു രാവിലെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>