ജയിലില്‍ എംഎല്‍എയുടെ പ്രസംഗം കേള്‍ക്കാന്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി മാര്‍ട്ടിനും; പ്രതിയെ ഇരുത്തിപ്പൊരിച്ച് എംഎല്‍എ

പ്രതികള്‍ക്കു പരമാവധി ശിക്ഷനല്‍കണമെന്നു എംഎല്‍എ പറഞ്ഞപ്പോള്‍ മാര്‍ട്ടിന്‍ തലകുനിക്കുകയായിരുന്നു. മാര്‍ട്ടിന്‍ വേദിയിലുണ്ടെന്നു മനസ്സിലാക്കിത്തന്നെയാണ് താന്‍ രൂക്ഷമായി സംസരിച്ചതെന്ന് പിന്നീട് അന്‍വര്‍ സാദത്ത് എംഎല്‍എ വെളിപ്പെടുത്തി.

ജയിലില്‍ എംഎല്‍എയുടെ പ്രസംഗം കേള്‍ക്കാന്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി മാര്‍ട്ടിനും; പ്രതിയെ ഇരുത്തിപ്പൊരിച്ച് എംഎല്‍എ

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ആന്റണിയെ ജയിലിനുള്ളില്‍ ഇരുത്തിപ്പൊരിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ. പ്രസ്തുത കേസില്‍ ആലുവ സബ് ജിയിലില്‍ കഴിയുന്ന പ്രതിയെ ജയിലില്‍ നടന്ന ചടങ്ങിലാണ് എംഎല്‍എ രൂക്ഷമായി വിമര്‍ശിച്ചത്.

സബ് ജയിലില്‍ കഴിഞ്ഞ ദിവസം നടന്ന ജയില്‍ ദിനാഘോഷത്തിലാണു സംഭവം. ജയില്‍ ദിനാഘോഷപരിപാടിയുടെ ഉദ്ഘാടകനായി എത്തിയത് അന്‍വര്‍ സാദത്ത് എംഎല്‍എയായിരുന്നു. എംഎല്‍എയുടെ പ്രസംഗം കേള്‍ക്കാന്‍ മാര്‍ട്ടിന്‍ മുന്‍നിരയില്‍ത്തന്നെ ഉണ്ടായിരുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

തടവുകാര്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ മാര്‍ട്ടിന്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. തുടര്‍ന്നായിരുന്നു എംഎല്‍എയുടെ പ്രസംഗം. കൊച്ചിയില്‍ ടിക്കു നേരിടേണ്ടിവന്ന ദുരനുഭവം നാളെ മറ്റൊരു സഹോദരിക്കും ഉണ്ടാകാതിരിക്കാന്‍ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് എംഎല്‍എ പറഞ്ഞു.

Read More >>