ഫിസ്റ്റുല എന്നാല്‍..

ഫിസ്റ്റുല ശരിയായ ചികിത്സ കൊണ്ടു മാറ്റിയെടുക്കാന്‍ കഴിയുന്നതേയുള്ളൂ. ചിലപ്പോള്‍ ശസ്ത്രക്രിയ ആവശ്യമായെന്നു വരാം.

ഫിസ്റ്റുല എന്നാല്‍..

പഴുപ്പുള്ള അറയില്‍ നിന്ന് ശരീരത്തില്‍ തന്നെയുള്ള മറ്റൊരു അറയിലേക്ക് അല്ലെങ്കില്‍ ഒരു അവയവത്തില്‍ നിന്ന് തൊലിപ്പുറത്തേക്കോ മറ്റൊരു അവയവത്തിന്റെ ഉള്ളറയിലേയ്‌ക്കോ രൂപപ്പെടുന്ന വഴിയാണ് ഫിസ്റ്റുല.

ഗുദത്തില്‍നിന്നോ, ഗര്‍ഭപാത്രത്തില്‍നിന്നോ, മൂത്രസഞ്ചിയില്‍നിന്നോ മറ്റൊരു അവയവത്തിലേയ്‌ക്കോ തൊലിപ്പുറത്തേക്കോ ഇത്തരത്തില്‍ ഫിസ്റ്റുലകള്‍ ഉണ്ടാകാം. ഗുദത്തില്‍നിന്നുണ്ടാകുന്നതാണ് സര്‍വസാധാരണം. പലപ്പോഴും ഇത് പൈല്‍സാണെന്ന് തെറ്റിധരിക്കപ്പെടാറുണ്ട്.


മലബന്ധം, സ്ഥിരമായി ഇരുന്നുള്ള ജോലിയില്‍ ഏര്‍പ്പെടുന്നത് എന്നിവ ഫിസ്റ്റുല പിടിപ്പെടാനുള്ള സാഹചര്യങ്ങളായി കണക്കാക്കപ്പെടുന്നു.

മലനാളത്തില്‍ രൂപപ്പെടുന്ന ഫിസ്റ്റുല ചിലപ്പോഴൊക്കെ ചെറിയ രീതിയില്‍ രക്തസ്രാവത്തിന് ഇടയാക്കുന്നതായി കാണപ്പെടാറുണ്ട്. ശോധനയുടെ സമയത്ത് അതിവേദനയാണ് മറ്റൊരു ലക്ഷണം.

ഗുദത്തില്‍ തടിപ്പോടെ കൂടിയ മുഴയായിരിക്കും ഈ രോഗാവസ്ഥയുടെ പ്രാരംഭ പ്രകടമായ ലക്ഷണം. രക്തവും ചലവും കലര്‍ന്ന മിശ്രിതം ഫിസ്റ്റുലയില്‍ നിന്നും പുറന്തള്ളപ്പെടാറുണ്ട്‌. ഈ രോഗാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് സാധാരണഗതിയില്‍ സുഗമമായി ഇരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും.

ഫിസ്റ്റുല ശരിയായ ചികിത്സ കൊണ്ടു മാറ്റിയെടുക്കാന്‍ കഴിയുന്നതേയുള്ളൂ. ചിലപ്പോള്‍ ശസ്ത്രക്രിയ ആവശ്യമായെന്നു വരാം.

ഫിസ്റ്റുലയുടെ ദ്വാരം മരുന്നുകൊണ്ട് അടയ്ക്കുകയല്ല ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. ഫിസ്റ്റുല കനാല്‍ തുറക്കുകയും അതിലെ പഴുപ്പും നശിച്ച കോശങ്ങളും മാറ്റിയശേഷം, മരുന്നുള്ള ഒരു ചെറിയ വിക്ക്(Wick) ഉപയോഗിച്ച് അതിനെ അല്‍പാല്‍പമായി വലിച്ചെടുത്ത് സ്വാഭാവികമായി ഉണക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

Story by