ആള്‍ദൈവങ്ങളില്ല, അതു മാധ്യമ സൃഷ്ടി മാത്രമാണെന്നു സദ്‌ഗുരു

ആള്‍ദൈവങ്ങളും ആത്മീയതയും ഉത്‌പന്നങ്ങളാക്കപ്പെടുകയാണോയെന്ന ശശികുമാറിന്റെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു സദ്‌ഗുരു. സംവാദത്തില്‍ ആത്മീയത, പരിസ്ഥിതി, രാഷ്ട്രീയം, മതേതരത്വം എന്നിവ പ്രതിപാദിച്ചു. തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയവര്‍ക്കെതിരെ സമരം നയിക്കുന്നത്‌ ഭൂഷണമല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദേഹത്തിന്റെ സങ്കുചിതമായ നിലപാടുകളെ ഒന്നാകെ പൊളിച്ച ശശികുമാറിന്‌ വേണ്ടി വന്‍ കരഘോഷമാണ്‌ സദസ്സില്‍ നിന്നുയര്‍ന്നത്‌.

ആള്‍ദൈവങ്ങളില്ല, അതു മാധ്യമ സൃഷ്ടി മാത്രമാണെന്നു സദ്‌ഗുരു

ആള്‍ദൈവങ്ങളില്ലെന്നും അത്‌ കേവല മാധ്യമസൃഷ്ടിയാണെന്നും യോഗീവര്യന്‍ സദ്‌ഗുരു. കോഴിക്കോട്‌ നടക്കുന്ന രണ്ടാമത്ത്‌ സാഹിത്യോത്സവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറുമായുള്ള സംവാദത്തിലാണ്‌ അദേഹം ഇങ്ങനെ പ്രതികരിച്ചത്‌.  ആള്‍ദൈവങ്ങളും ആത്മീയതയും ഉത്‌പന്നങ്ങളാക്കപ്പെടുകയാണോയെന്ന ശശികുമാറിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സദ്‌ഗുരു. സംവാദത്തില്‍ ആത്മീയത, പരിസ്ഥിതി, രാഷ്ട്രീയം, മതേതരത്വം എന്നിവ പ്രതിപാദിച്ചു.


തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയവര്‍ക്കെതിരെ സമരം നയിക്കുന്നതു ഭൂഷണമല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദേഹത്തിന്റെ സങ്കുചിതമായ നിലപാടുകളെ ഒന്നാകെ പൊളിച്ച ശശികുമാറിനു വേണ്ടി വന്‍ കരഘോഷമാണ്‌ സദസ്സില്‍ നിന്നുയര്‍ന്നത്‌. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യം സുഖാന്വേഷണമാണ്‌. ആത്മീയതയില്‍ സുഖം കണ്ടെത്തുന്ന വലിയൊരു ജനവിഭാഗത്തിനിടയില്‍ നിന്നു സമരം നയിക്കുകയെന്നതു ദുഷ്‌ക്കരമാണ്‌. ജഗദ്‌ഗുരു പറഞ്ഞു. ഇന്ത്യന്‍ നദികളെ സംരക്ഷിക്കുന്നതിലൂടെ സംസ്‌കാരത്തെയാണ്‌ നിലനിര്‍ത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസ്ഥിതിക്കെതിരെ സമരം ചെയ്യേണ്ടതില്ലയെന്നതുള്‍പ്പെടെയുള്ള സദ്‌ഗുരുവിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന രീതിയിലാണ്‌ ശശികുമാര്‍ സംസാരിച്ചത്‌. നടി മഞ്‌ജുവാര്യര്‍ സംവാദത്തില്‍ പങ്കെടുത്തു.