ഇസ്ലാം യുദ്ധത്തിലൂടെയാണ് വ്യാപിച്ചതെന്ന് ഹമീദ് ചേന്ദമംഗലൂര്‍; ഇസ്ലാമോഫോബിയ എന്ന ഭയത്തിനടിയിലാണ് മുസ്ലീം സമുദായം ജീവിക്കുന്നതെന്ന് വി.അബ്ദുള്‍ ലത്തീഫ്

പുരോഗമനവാദികള്‍ ഇസ്ലാമിന് അകത്തുനിന്നും പുറത്തുനിന്നും ഒരു പോലെ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമോഫോബിയ എന്ന വലിയ ഭയത്തിനടിയിലാണ് ഇന്നത്തെ മുസ്ലീം സമുദായം ജീവിക്കുന്നതെന്ന് വി.അബ്ദുള്‍ ലത്തീഫ് പറഞ്ഞു. ഐഎസ് ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ചര്‍ച്ചയില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടു

ഇസ്ലാം യുദ്ധത്തിലൂടെയാണ് വ്യാപിച്ചതെന്ന് ഹമീദ് ചേന്ദമംഗലൂര്‍; ഇസ്ലാമോഫോബിയ എന്ന ഭയത്തിനടിയിലാണ് മുസ്ലീം സമുദായം ജീവിക്കുന്നതെന്ന് വി.അബ്ദുള്‍ ലത്തീഫ്

ഇസ്ലാം ഒരേസമയം സമാധാനത്തിന്റെയും യുദ്ധത്തിന്റെയും മതമാണെന്നും യുദ്ധത്തിലൂടെയാണ് ഇസ്ലാം വ്യാപിച്ചതെന്നും ഹമീദ് ചേന്ദമംഗലൂര്‍. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ 'ഇസ്ലാമും ഇസ്ലാമിക് സ്‌റ്റേറ്റും' എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് അദേഹം ഇങ്ങനെ പറഞ്ഞത്. പുരോഗമനവാദികള്‍ ഇസ്ലാമിന് അകത്തുനിന്നും പുറത്തുനിന്നും ഒരു പോലെ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമോഫോബിയ എന്ന വലിയ ഭയത്തിനടിയിലാണ് ഇന്നത്തെ മുസ്ലീം സമുദായം ജീവിക്കുന്നതെന്ന് വി അബ്ദുള്‍ ലത്തീഫ് പറഞ്ഞു. ഐഎസ് ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ചര്‍ച്ചയില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.


എന്നാല്‍ എട്ടാം നൂറ്റാണ്ടില്‍ യുക്തിക്കധിഷ്ഠിതമായിട്ടാണ് ഇസ്ലാം ചിന്തകള്‍ മുന്നോട്ടുവെച്ചത്. ഇസ്ലാമിന്റെ ഇന്നത്തെ ചിന്തകളിലുള്ള ആശയവ്യതിചലനത്തിനും തകര്‍ച്ചയ്ക്കും ആന്തരികമായും ബാഹ്യമായും നേരിടുന്ന ആക്രമമാണ് കാരണമെന്ന് മുജീബ് റഹ്മാന്‍ കിനാലൂര്‍ പറഞ്ഞു. അബൂബക്കര്‍ ബാഗ്ദാദി സ്വയം ഖലീഫയായി അവരോധിച്ചപ്പോള്‍ ലോകം അതംഗീകരിക്കാത്തത് പ്രതീക്ഷയ്ക്കു വകനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം നേരിടുന്ന പ്രശ്‌നങ്ങളെ സാമുദായികമായി മാത്രം കാണരുതെന്ന് എന്‍ പി ചെക്കുട്ടി വ്യക്തമാക്കി. അതിനെ സാമ്പത്തിക സൂഹിക രാഷ്ട്രീയപരമായ സാഹചര്യങ്ങളില്‍ കാണണം. സ്വന്തം സമുദായത്തെ പ്രതിരോധിക്കാന്‍ മറ്റുമതത്തെ ആക്രമിക്കുകയാണ് വേണ്ടതെന്ന ചിലരുടെ ധാരണ ശരിയല്ല. പൊതുസമൂഹത്തില്‍ മുസ്ലീം ബുദ്ധിജീവികള്‍ ഇടപെടുന്നില്ല. തങ്ങളുടെ സമുദായിക വിഷയങ്ങളില്‍ മാത്രം പ്രതികരിച്ചുകൊണ്ട് അവര്‍ പര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്. ദൈനം ദിന കാര്യത്തില്‍ അവര്‍ ഇടപെടുകയാണ് വേണ്ടതെന്നും ചെക്കുട്ടി കൂട്ടിച്ചേർത്തു.

മധ്യകാലഘട്ടത്തെ തത്ത്വശാസ്ത്ര ആശയങ്ങളെ കൈവിട്ടതും ആരാധനാചര്‍ച്ചകളെ മുറുകെ പിടിച്ചതുമാണ് ആശയപരമായ പ്രശ്‌നങ്ങള്‍ ഇസ്ലാമില്‍ തുടങ്ങാന്‍ കാരണമായതെന്ന് ഡോ അഷറഫ് കടയ്ക്കല്‍ പറഞ്ഞു. ഐഎസ് ആശയങ്ങള്‍ കടപ്പെട്ടിരിക്കുന്നത് ഡലിസത്തോടാണ്. ഇസ്ലാമിനെ ഇല്ലാതാക്കാന്‍ സൃഷ്ടിക്കപ്പെട്ടതാണ് ഐ എസ് എന്നും അദ്ദേഹം പറഞ്ഞു.