കിം ജോങ് നാം വധം; രണ്ട് യുവതികൾക്കു നേരെ കുറ്റപത്രം ചുമത്താൻ മലേഷ്യ

കിം ജോങ് നാം തന്റെ സഹോദരന്റെ സ്വേച്ഛ്വാധിപത്യപരമായ ഭരണത്തിനെ വിമർശിച്ചതിനെ തുടർന്ന് ചൈനയുടെ ആധിപത്യത്തിലുള്ള മകാവുവിൽ ജീവിക്കുകയായിരുന്നു.

കിം ജോങ് നാം വധം; രണ്ട് യുവതികൾക്കു നേരെ കുറ്റപത്രം ചുമത്താൻ മലേഷ്യ

ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരൻ കിം ജോങ് നാമിനെ മലേഷ്യയിലെ കോലാലംപൂരിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് യുവതികൾക്കു നേരെ കുറ്റപത്രം ചുമത്തും. ഇന്തോനേഷ്യക്കാരിയും വിയറ്റ്നാംകാരിയുമായ രണ്ട് യുവതികളാണ് പ്രതിചേർക്കപ്പെട്ടിട്ടുള്ളത്.

കിം ജോങ് നാമിനെ കോലാലംപൂർ വിമാനത്താവളത്തിൽ വച്ച് വിഎക്സ് എന്ന കൊടുംവിഷം പുരട്ടിയാണ് കൊലപ്പെടുത്തിയത്. കൂട്ടക്കൊലപാതകത്തിനുള്ള ആയുധമായി യുഎൻ പട്ടിക ചേർത്തിട്ടുള്ള കെമിക്കൽ ആണ് വിഎക്സ്.


ഉത്തര കൊറിയ ആണ് കൊലപാതകത്തിനു പിന്നിൽ എന്നാണ് ദക്ഷിണ കൊറിയ കരുതുന്നത്. കിം ജോങ് നാം തന്റെ സഹോദരന്റെ സ്വേച്ഛ്വാധിപത്യപരമായ ഭരണത്തെ വിമർശിച്ചതിനെ തുടർന്ന് ചൈനയുടെ ആധിപത്യത്തിലുള്ള മകാവുവിൽ ജീവിക്കുകയായിരുന്നു.

വിയറ്റ്നാംകാരിയായ ഡോവൻ തി ഹുവോങ്, ഇന്തോനേഷ്യക്കാരിയായ സിതി ആയിഷ എന്നിവരാണ് കൊലപാതകം നടപ്പിലാക്കിയതെന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. എന്നാൽ, ഒരു ടിവി തമാശ പരിപാടിയിൽ പങ്കെടുക്കാനായി പണം വാങ്ങി തമാശ കാണിച്ചതായിരുന്നെന്നാണ് യുവതികൾ പറയുന്നത്.

തൽക്കാലം ഇരുവർക്കും എതിരെ കുറ്റപത്രം ഒന്നും ചുമത്തിയിട്ടില്ലെങ്കിലും, ബുധനാഴ്ച സെക്ഷൻ 302 പ്രകാരം കുറ്റപത്രം ചുമത്തുമെന്ന് പറയപ്പെടുന്നു. വധശിക്ഷ ലഭിക്കാവുന്ന വകുപ്പാണത്.

Read More >>