പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ച സംഭവം: റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെന്ന് ഹയര്‍ സെക്കന്‍ഡറി വകുപ്പ്

പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു നിയോഗിക്കപ്പെടുന്ന എക്‌സ്റ്റേണല്‍ എക്‌സാമിനര്‍ (പുറത്തുനിന്നുള്ള അധ്യാപകന്‍) ക്കാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അംഗീകാരവും വേണ്ടതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍ പറയുന്നതെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഇയാളുടെ സഹായിയായി നിയോഗിക്കപ്പെടുന്ന സ്‌കൂളില്‍ നിന്നുതന്നെയുള്ള അധ്യാപകന് (ഇന്റേണല്‍ എക്‌സാമിനര്‍) ഈ മാനദണ്ഡം ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റേണല്‍ എക്‌സാമിനര്‍ക്ക് ഈ മാനദണ്ഡം ബാധകമാണെന്നു വ്യാഖ്യാനിച്ചാണ് പരീക്ഷ നടത്താതെ പ്രിന്‍സിപ്പല്‍ കുട്ടികളെ തിരിച്ചയച്ചതെന്നും ഇത് ഗുരുതരമായാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ച സംഭവം: റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെന്ന് ഹയര്‍ സെക്കന്‍ഡറി വകുപ്പ്

ഇന്റേണല്‍ എക്‌സാമിനര്‍ക്ക് യോഗ്യതയില്ലെന്നു പറഞ്ഞ് പൊതുപരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച സംഭവത്തില്‍ കിളിമാനൂര്‍ ആര്‍ആര്‍വി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ ഹയര്‍ സെക്കന്‍ഡറി വകുപ്പ് നടപടിക്കൊരുങ്ങുന്നു. സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാവുമെന്ന് ഹയര്‍സെക്കന്‍ഡറി എക്‌സാം ജോ.ഡയറക്ടര്‍ ഇമ്പിച്ചിക്കോയ നാരദ ന്യൂസിനോടു പറഞ്ഞു.

ഈമാസം 20നു നടക്കേണ്ടിയിരുന്ന പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ ഐ.ടി പരീക്ഷയ്‌ക്കെത്തിയ മുപ്പത് വിദ്യാര്‍ത്ഥികളെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയചന്ദ്രന്‍ നായര്‍ തിരിച്ചയച്ചത്. നിയമനത്തിന് അംഗീകാരം ലഭിക്കാത്ത അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കരുത് എന്ന് സര്‍ക്കുലര്‍ ഉണ്ടെന്നും സ്‌കൂളിലെ ഐടി അധ്യാപകനു അംഗീകാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടൊപ്പം പുറത്തുനിന്നും പരീക്ഷാ ഡ്യൂട്ടിക്കെത്തിയ ചിറയിന്‍കീഴ് ശാരദാവിലാസം സ്‌കൂളിലെ മണികണ്ഠന്‍ എന്ന അധ്യാപകനെയും പ്രിന്‍സിപ്പല്‍ തിരിച്ചയച്ചിരുന്നു.


എന്നാല്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു നിയോഗിക്കപ്പെടുന്ന എക്‌സ്റ്റേണല്‍ എക്‌സാമിനര്‍ (പുറത്തുനിന്നുള്ള അധ്യാപകന്‍) ക്കാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അംഗീകാരവും വേണ്ടതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍ പറയുന്നതെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഇയാളുടെ സഹായിയായി നിയോഗിക്കപ്പെടുന്ന സ്‌കൂളില്‍ നിന്നുതന്നെയുള്ള അധ്യാപകന് (ഇന്റേണല്‍ എക്‌സാമിനര്‍) ഈ മാനദണ്ഡം ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റേണല്‍ എക്‌സാമിനര്‍ക്ക് ഈ മാനദണ്ഡം ബാധകമാണെന്നു വ്യാഖ്യാനിച്ചാണ് പരീക്ഷ നടത്താതെ പ്രിന്‍സിപ്പല്‍ കുട്ടികളെ തിരിച്ചയച്ചതെന്നും ഇത് ഗുരുതരമായാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷയ്ക്കു തയ്യാറായി വരുന്ന കുട്ടികളെ ഒരു കാരണവശാലും തിരിച്ചയക്കാന്‍ പാടില്ല. സ്‌കൂളില്‍ നടന്ന സംഭവത്തിനു പിന്നില്‍ പ്രിന്‍സിപ്പലും അധ്യാപകനും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നാണ് കരുതുന്നത്. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ കുട്ടികളെ ബാധിക്കാന്‍ പാടില്ല.

ഈമാസം എട്ടിനു ചേര്‍ന്ന എക്‌സ്റ്റേണല്‍ എക്‌സാമിനര്‍മാരുടെ ജില്ലാ തല മീറ്റിങ്ങില്‍ വച്ചാണ് ഓരോ സ്‌കൂളിലും പരീക്ഷാ ഡ്യൂട്ടിക്കു പോവേണ്ട അധ്യാപകരെ നിശ്ചയിച്ചത്. ഈമാസം ആദ്യം ഇറങ്ങിയ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലര്‍ പ്രകാരമുള്ള മാനദണ്ഡം പാലിച്ചാണ് അവരെ നിയോഗിച്ചത്. എന്നാല്‍ സംസ്ഥാനത്തുള്ള എയ്ഡഡ് സ്‌കൂളുകളിലെ ഇന്റേണല്‍ എക്‌സാമിനര്‍മാരില്‍ ഭൂരിഭാഗവും അംഗീകാരം ലഭിക്കാത്തവരാണ്. ഇവര്‍ക്കൊന്നും പരീക്ഷാ ഡ്യൂട്ടിക്ക് ഈ മാനദണ്ഡം ബാധകമാക്കാന്‍ കഴിയില്ലെന്നും എക്‌സാം ജോ.ഡയറക്ടര്‍ ഇമ്പിച്ചിക്കോയ വിശദമാക്കി.

പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ തിരിച്ചയച്ച സംഭവം വിവാദമായിരുന്നു. സഹപ്രവര്‍ത്തകനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നു പ്രിന്‍സിപ്പല്‍ ചെയ്തത് എന്നായിരുന്നു പരാതി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിനെതിരെ വിഷ്ണു ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡയറക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.

തന്നോടുള്ള വ്യക്തി വൈരാഗ്യംമൂലം, തനിക്ക് അംഗീകാരമില്ലാത്തിന്റെ പേരില്‍ ഇന്റേണല്‍ എക്‌സാമിനര്‍ ആയി നിര്‍ത്താന്‍ കഴിയില്ലെന്നു പറഞ്ഞ് പ്രിന്‍സിപ്പല്‍ പ്രശ്‌നമുണ്ടാക്കുകയും പരീക്ഷ ഇല്ല എന്നുപറഞ്ഞ് വിദ്യാര്‍ത്ഥികളെ തിരിച്ചയക്കുകയും ചെയ്തു എന്നാണു പരാതി. പരീക്ഷ നടത്താന്‍ വന്ന അധ്യാപകനായ മണികണ്ഠന്‍ പല തവണ അപേക്ഷിച്ചിട്ടും പ്രിന്‍സിപ്പല്‍ വഴങ്ങിയില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ജോയിന്റ് ഡയറക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞദിവസം നടക്കേണ്ട പരീക്ഷ ഇന്നലെ നടത്തിയിരുന്നു.

Read More >>