വാട്‌സ്ആപ്പിലൂടെ പരക്കുന്ന ഉത്തരക്കടലാസ്; അതില്‍പ്പറയുന്ന അനില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥിയല്ലെന്നു കിടങ്ങൂര്‍ എച്ച്എസ്എസ്

അനില്‍ എന്നയാള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആറാംക്ലാസില്‍ പഠിച്ചിട്ടില്ലെന്നുള്ള രജിസ്റ്ററും ബന്ധപ്പെട്ട രേഖകളും അധികുതര്‍ പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിലും ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ ഇരുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വന്‍വിജയം നേടിയ സ്‌കൂളാണ് കിടങ്ങൂര്‍ എച്എസ്എസ്. പ്രസ്തുത സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദശംപ്രചിപ്പിക്കന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

വാട്‌സ്ആപ്പിലൂടെ പരക്കുന്ന ഉത്തരക്കടലാസ്; അതില്‍പ്പറയുന്ന അനില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥിയല്ലെന്നു കിടങ്ങൂര്‍ എച്ച്എസ്എസ്

ചോദ്യങ്ങള്‍ക്കു തമാശ ഉത്തരങ്ങളുമായി വാട്‌സ്ആപ്പിലൂടെ പരക്കുന്ന ഉത്തരക്കടലാസിന്റെ ഉടമ തങ്ങളുടെ വിദ്യാര്‍ത്ഥിയല്ലെന്നു കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തി മാസങ്ങളായി പരക്കുന്ന വാട്ആപ്പ് സന്ദേശത്തിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പ്രിന്‍സിപ്പല്‍ കെ സി.വിജയകുമാര്‍ പരാതി നല്‍കി.

വാട്‌സ്ആപ്പിലൂടെ തമാശ ഉത്തരങ്ങളുമായി പങ്കുവയ്ക്കപ്പെട്ട ഉത്തരക്കടലാസാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കിടങ്ങൂര്‍ സ്‌കൂളിലെ ആറാം ക്ലാസില്‍ സി ഡിവിഷനില്‍ പഠിക്കുന്ന അനില്‍ എന്ന വിദ്യാര്‍ഥിയുടെ പേരിലാണ് ഇത് പ്രചരിക്കുന്നത്. ചോദ്യങ്ങള്‍ക്കു തമാശയും മണ്ടത്തരവും ചേര്‍ന്ന രീതിയിലാണ് ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത്. ഇതിനെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ തന്നെ രംഗത്ത് എത്തിയത്.


അനില്‍ എന്നയാള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആറാംക്ലാസില്‍ പഠിച്ചിട്ടില്ലെന്നുള്ള രജിസ്റ്ററും ബന്ധപ്പെട്ട രേഖകളും അധികൃതര്‍ പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിലും ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയിട്ടുണ്ട്. എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ ഇരുപത്തഞ്ചോളം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വന്‍വിജയം നേടിയ സ്‌കൂളാണ് കിടങ്ങൂര്‍ എച്എസ്എസ്. പ്രസ്തുത സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദേശം പ്രചിപ്പിക്കന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

ഉത്തരക്കടലാസില്‍ കര്‍ണ്ണനാല്‍ വധിക്കപ്പെട്ട ഭീമപുത്രന്റെ പേര് എന്ത് എന്ന ചോദ്യത്തിനു 'കടല്‍കചന്‍' എന്നാണ് ഉത്തരം എഴുതിയിരിക്കുന്നത്. അതുപോലെ മറ്റു ചോദ്യങ്ങള്‍ക്കും അക്ഷരങ്ങള്‍ തെറ്റിച്ചാണ് ഉത്തരം നല്‍കിയിരിക്കുന്നത്. നരസിംഹം ആരുടെ അവതാരമാണെന്ന ചോദ്യത്തിനു മോഹന്‍ലാല്‍ എന്നും ഉത്തരം നല്‍കിയിട്ടുണ്ട്. പ്രചരിക്കുന്ന ഉത്തരക്കടലാസില്‍ അഞ്ചില്‍ പൂജ്യം മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. മാത്രമല്ല ചുവന്ന മഷിയില്‍ മിടുക്കന്‍ എന്ന കമന്റും ലഭിച്ചിട്ടുണ്ട്.

ഉത്തരക്കടലാസ് സംബന്ധിച്ചു നാടിന്റെ നാനാഭാഗത്തു നിന്നും തങ്ങള്‍ക്കു ഫോണ്‍വിളികളും അന്വേഷണങ്ങളും എത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. സ്‌കൂളിന്റെ അഭിമാനത്തെ പ്രസ്തുത ഉത്തരക്കടലാസ് ഇടിച്ചു താഴ്ത്തിയെന്നും അധ്യാപകര്‍ വ്യക്തമാക്കുന്നു.

Read More >>