ഒടുവിൽ വിജയ് മല്യയുടെ  മദ്യ കമ്പനിക്കുള്ള കുടിവെള്ളം വെട്ടിക്കുറച്ചു; എന്നിട്ടും നിയന്ത്രണം മറ്റു മദ്യകമ്പനിയ്ക്ക് ബാധകമാക്കാതെ ജല അഥോറിറ്റി

വിജയ് മല്യയുടെ മദ്യ കമ്പനിക്ക് മലമ്പുഴയില്‍ നിന്നുള്ള കുടിവെള്ളം സൗജന്യമായി നല്‍കുന്നതിന്റെ ദ്യശ്യങ്ങള്‍ നേരത്തെ നാരദ ന്യൂസ് പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് ചില പരിസ്ഥിതി സംഘനകളും മറ്റും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ തങ്ങൾക്ക് കുടിവെള്ളം നല്‍കുന്നില്ല എന്ന വിശദീകരണമാണ് അന്ന് ജല അഥോറിറ്റി നാരദയുടെ വാര്‍ത്ത സംബന്ധിച്ച് പ്രതികരിച്ചത്.

 ഒടുവിൽ വിജയ് മല്യയുടെ  മദ്യ കമ്പനിക്കുള്ള കുടിവെള്ളം വെട്ടിക്കുറച്ചു; എന്നിട്ടും നിയന്ത്രണം മറ്റു മദ്യകമ്പനിയ്ക്ക് ബാധകമാക്കാതെ ജല അഥോറിറ്റി

കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യു. ബി ഡിസ്റ്റലറീസ് എന്ന മദ്യകമ്പനിക്കുള്ള കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ജല അഥോറിറ്റി. നേരത്തെ നല്‍കിയിരുന്നതിന്റെ നാലിലൊന്നാക്കി കുറച്ചെന്നാണ് വിശദീകരണം. വിജയ് മല്യയുടെ മദ്യ കമ്പനിക്ക് മലമ്പുഴയില്‍ നിന്നുള്ള കുടിവെള്ളം സൗജന്യമായി നല്‍കുന്നതിന്റെ ദ്യശ്യങ്ങള്‍ നേരത്തെ നാരദ ന്യൂസ് പുറത്തു വിട്ടിരുന്നു.

തുടര്‍ന്ന് പല പരിസ്ഥിതി സംഘനകളും എതിർപ്പുമായി രംഗത്തെത്തി.  എന്നാല്‍  കുടിവെള്ളം നല്‍കുന്നില്ല എന്ന വിശദീകരണമാണ് അന്ന് ജല അഥോറിറ്റി നാരദയുടെ വാര്‍ത്ത സംബന്ധിച്ച് പ്രതികരിച്ചത്.  വിജയ് മല്യയുടെ മദ്യ കമ്പനിക്ക് നിത്യേന അഞ്ചു ലക്ഷത്തോളം വെള്ളം നല്‍കിയിരുന്നതായും അത് നാലിലൊന്നാക്കി കുറച്ചു എന്നുമാണ് ജല അഥോറിറ്റി ഇപ്പോള്‍ പറയുന്നത്.


അതേ സമയം കഞ്ചിക്കോട് തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു മദ്യ കമ്പനിയായ എം പി ഡിസ്റ്റലറീസിന്  ഇപ്പോഴും നിയന്ത്രണങ്ങളില്ലാതെ ജല അഥോറിറ്റി സൗജന്യ നിരക്കില്‍ കുടിവെള്ളം നല്‍കുന്നുണ്ട്.  വിജയ് മല്യയുടെ മദ്യ കമ്പനിക്ക് മദ്യം ഉണ്ടാക്കാന്‍ നല്‍കുന്ന കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് പറയുമ്പോഴും അമിതമായി കുടിവെള്ളം കൊണ്ടു പോകുന്ന എം പി ഡിസ്റ്റലറീസിനെ പറ്റി ജല അഥോറിറ്റിക്ക് മിണ്ടുന്നില്ല.

വിജയ് മല്യയുടെ മദ്യ കമ്പനിക്ക് നല്‍കുന്ന വെള്ളം നാലിലൊന്നാക്കി കുറച്ചു എന്നല്ലാതെ പ്രതിദിനം ഇത്ര ലിറ്ററായി കുറച്ചെന്ന വിശദീകരണവും ജല അഥോറിറ്റി നല്‍കിയിട്ടില്ല. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ മദ്യ കമ്പനിക്കുള്ള കുടിവെള്ള വിതരണത്തിന് നിയന്ത്രണം ജല അഥോറിറ്റി ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിയന്ത്രണം.

പാലക്കാട് വരണ്ടുണങ്ങുമ്പോളും മദ്യ കമ്പനികളും പതിനൊന്നിലേറെ കുപ്പിവെള്ള കമ്പനികളും പെപ്‌സിയുമൊക്കെ അമിതമായ ജലചൂഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ളം അസംസ്‌കൃത വസ്തുവായ കമ്പനികള്‍ ജലം ഉപയോഗിക്കുന്നത് 75 ശതമാനം കുറയ്ക്കണമെന്ന നിബന്ധന നില നില്‍ക്കുമ്പോഴാണ് ജല അതോറിറ്റി തന്നെ കമ്പനികള്‍ക്ക് കുടിവെള്ളം യഥേഷ്ടം നല്‍കുന്നു. സാധാരണ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നില്ലെങ്കിലും കേരളത്തിന് അകത്തും പുറത്തേക്കുമെല്ലാം മദ്യമായും പെപ്‌സിയായും കുപ്പിവെള്ളമായും അധികവും പാലക്കാട്ടെ വെള്ളം തന്നെയാണ് എത്തുന്നത്.

Read More >>