ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ തേടി പ്രതികളുമായി പോലീസ് കോയമ്പത്തൂരിലേക്ക്

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടക്കുമ്പോള്‍ പള്‍സര്‍ സുനിയും വിജീഷും കുറച്ചു ദിവസങ്ങള്‍ കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്തേക്കാണ് ഇപ്പോള്‍ കേരള പോലീസ് അവര്‍ക്കൊപ്പം തെളിവെടുക്കാനായി പോയിട്ടുള്ളത്

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ തേടി പ്രതികളുമായി പോലീസ് കോയമ്പത്തൂരിലേക്ക്

കൊച്ചിയില്‍ നടിയെ ആക്രമിച്ചു അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ തേടി കേരള പോലീസ് കോയമ്പത്തൂരിലേക്ക്

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, വിനീഷ് എന്നിവര്ക്കൊപ്പം തെളിവെടുപ്പിനായിട്ടാണ് പോലീസ് കോയമ്പത്തൂരിലേക്ക് പോയത്. ഡിവൈഎസ്പി ബാബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ ആലുവയില്‍ നിന്ന് പ്രതികള്‍ക്കൊപ്പം ഒരു വാനില്‍ പുറപ്പെട്ടിട്ടുള്ളത്

ചിത്രങ്ങള്‍  പകര്‍ത്തിയ മൊബൈല്‍ കൊച്ചിയിലെ ഒരു ഓടയില്‍ ഉപേക്ഷിച്ചു എന്നാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളത് എങ്കിലും പോലീസ് അത് മുഖവിലയ്ക്കെടുത്തിട്ടില്ല. വെള്ള നിറത്തിലുള്ള സാംസംഗ് ഫോണായിരുന്നു കൃത്യത്തിനു ഉപയോഗിച്ചിരുന്നത് എന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും കേസന്വേഷണം ഊര്‍ജ്ജിതപ്പെടുുത്താനുമാണ് ഈ തെളിവെടുപ്പ്.

Read More >>