കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃത മണൽ കടത്തു വ്യാപകമാവുന്നു; ഹോളോബ്രിക്സ് എന്ന വ്യാജേന മണൽ കടത്തുകയായിരുന്ന ലോറി പോലീസ് പിടിയിൽ

കാസർഗോഡ് ജില്ലയിലെ മണൽ മാഫിയക്കെതിരെ പോലീസ് സ്വീകരിച്ച നടപടി ഫലപ്രദമായിരുന്നു. കർണാടകയിൽ നിന്നും അനധികൃതമായി മണൽ എത്തിക്കുന്ന സംഘങ്ങളെയും കാര്യക്ഷമമായി നേരിടാനാണ് പോലീസ് ഒരുങ്ങുന്നത്.

കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃത മണൽ കടത്തു വ്യാപകമാവുന്നു; ഹോളോബ്രിക്സ് എന്ന വ്യാജേന മണൽ കടത്തുകയായിരുന്ന ലോറി പോലീസ് പിടിയിൽ

മംഗളുരു അടക്കമുള്ള കർണാടക പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് അനധികൃതമായി മണൽ കടത്തുന്നത് വ്യാപകമാവുന്നു. കാസർകോട്ടെ മണൽ മാഫിയക്കെതിരെ പോലീസും ബന്ധപ്പെട്ട വകുപ്പുകളും നടപടി കർശനമാക്കിയതോടെയാണ് നിർമ്മാണ മേഖലയിലേക്ക് അന്യസംസ്ഥാനത്ത് നിന്നും വ്യാപകമായി മണൽ എത്തിക്കാൻ തുടങ്ങിയിരിക്കുന്നത്.

മണൽ കടത്ത് സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം എസ്‌ഐ പി നാരായണന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഹോളോബ്രിക്സ് ആണെന്ന വ്യാജേനെ കടത്തുകയായിരുന്ന ഒരു ലോഡ് മണൽ പിടിച്ചെടുത്തു. ഹോളോബ്രിക്‌സിനടിയിൽ മണൽ കടത്താൻ ശ്രമിച്ച കെഎ 19 എഎ 9235 രെജിസ്ട്രേഷൻ ലോറി പോലീസ് പിടിച്ചെടുത്തു. ലോറി ഡ്രൈവർ കർണാടക ബണ്ട്വാള്‍ സ്വദേശി ഹക്കീമിനെ പോലീസ് അറസ്റ്റ് ചെയ്തു.


അംഗപരിമിതനായ ഹക്കീം കൃത്രിമക്കാൽ ഉപയോഗിച്ചാണ് നടക്കുന്നത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയപ്പോൾ അംഗപരിമിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് ഹക്കീം ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു. ഹക്കീമിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ജില്ലയിലെ മണൽ മാഫിയക്കെതിരെ പോലീസ് സ്വീകരിച്ച നടപടി ഫലപ്രദമായിരുന്നു. കർണാടകയിൽ നിന്നും അനധികൃതമായി മണൽ എത്തിക്കുന്ന സംഘങ്ങളെയും കാര്യക്ഷമമായി നേരിടാനാണ് പോലീസ് ഒരുങ്ങുന്നത്.

Read More >>