സംസ്ഥാനത്ത് ഗുണ്ടാ വേട്ട തുടങ്ങുന്നു; പട്ടിക തയ്യാറാക്കി ഇന്റലിജന്‍സ് ; കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

2010 ഗുണ്ടകളുടെ പട്ടികയാണ് ഇന്റലിജന്‍സ് തയ്യാറാക്കിയത്. ഇവര്‍ക്കെതിരെ ഒരു മാസത്തിനുള്ളില്‍ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

സംസ്ഥാനത്ത് ഗുണ്ടാ വേട്ട തുടങ്ങുന്നു; പട്ടിക തയ്യാറാക്കി ഇന്റലിജന്‍സ് ; കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ഇന്റലിജന്‍സ് 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. ഇവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റെയ്ഞ്ച് ഐജി, എസ്പിമാര്‍, കളക്ടര്‍മാര്‍, എന്നിവര്‍ക്കാണ് ഇന്റലിജന്‍സ് പട്ടിക കൈമാറിയിരിക്കുന്നത്. പട്ടികയില്‍ വിവിധ സ്ഥലങ്ങളിലെ ഗുണ്ടകളെ അക്കമിട്ട് നിരത്തിയിട്ടുണ്ട്.


ആലപ്പുഴയില്‍ 336 ഉം, കണ്ണൂരില്‍ 305 ഉം, തിരുവനന്തപുരത്ത് 236 ഉം എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള സ്ഥലങ്ങളാണിത്. ഒരു മാസത്തിനുള്ളില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.

കൊച്ചിയില്‍ നടിയ്ക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിപക്ഷ ആരോപണങ്ങളെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ് പ്രതിരോധത്തിലായിരുന്നു.

Read More >>