കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്‌ നാളെ കോഴിക്കോട്‌ തുടക്കമാകും; 300 എഴുത്തുകാര്‍ പങ്കെടുക്കും; എം ടി വാസുദേവന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യും

രണ്ട്‌ മുതല്‍ അഞ്ച്‌ വരെയാണ്‌ ഫെസ്റ്റ്‌. പത്മവിഭൂഷണ്‍ യോഗാചര്യന്‍ സദ്‌ഗുരു, ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍, നടി മഞ്‌ജുവാര്യര്‍ എന്നിവര്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടി എന്നിവ നടക്കും. കൂടാതെ മിത്തും നോവലും, വയാന, സംഭാഷണം, ആദിവാസികളുടെ അതിജീവനം, ജനാധിപത്യവും ലൈംഗിക ന്യൂനപക്ഷവും, കേരള ചരിത്രം വീണ്ടും വായിക്കുമ്പോള്‍, ശ്രേഷ്‌ഠ മലയാളം, ആവിഷ്‌കാര സ്വാതന്ത്ര്യം, കഥ, കവിത തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദവും നടക്കും

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്‌ നാളെ കോഴിക്കോട്‌ തുടക്കമാകും; 300 എഴുത്തുകാര്‍ പങ്കെടുക്കും; എം ടി വാസുദേവന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യും

രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന് നാളെ കോഴിക്കോട്ട് അരങ്ങുണരും. നാളെ വൈകുന്നേരം 4.30ന് എം ടി വാസുദേവന്‍ നായര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഡിസി കിഴക്കേമുറി ഫൗണ്ടേഷനാണ് കെ എല്‍ എഫിന്റെ സംഘാടകര്‍. രണ്ട് മുതല്‍ അഞ്ച് വരെയാണ് ഫെസ്റ്റ്.

മന്നൂറില്‍പ്പരം എഴുത്തുകാരും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ഫെസ്റ്റ് കോഴിക്കോട് ബീച്ചില്‍ പ്രമുഖ ശില്‍പ്പി റിയാസ് കോമു രൂപകല്‍പ്പന ചെയ്ത അക്ഷരം, എഴുത്തോല, വെള്ളിത്തിര, തൂലി തുടങ്ങിയ നാലു വേദികളിലായാണ് നടക്കുക. പത്മവിഭൂഷണ്‍ യോഗാചര്യന്‍ സദ്‌ഗുരു, ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍, നടി മഞ്‌ജുവാര്യര്‍ എന്നിവര്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയും ഫെസ്റ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മിത്തും നോവലും, വയാന, സംഭാഷണം, ആദിവാസികളുടെ അതിജീവനം, ജനാധിപത്യവും ലൈംഗിക ന്യൂനപക്ഷവും, കേരള ചരിത്രം വീണ്ടും വായിക്കുമ്പോള്‍, ശ്രേഷ്‌ഠ മലയാളം, ആവിഷ്‌കാര സ്വാതന്ത്ര്യം, കഥ, കവിത തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദവും നടക്കും.


കേരളത്തിലെ രാഷ്ട്രീയ- സാഹിത്യ മേഖലകളിലെ പ്രതിനിധികളായ മുഖ്യമന്ത്രി പിണറായി വിജയനും എം മുകുന്ദനും പരിപാടിയില്‍ സംവദിക്കും. കൂടാതെ ശശി തരൂര്‍, മകന്‍ കനിഷ്‌ക്‌ തരൂര്‍, പാകിസ്ഥാനി എഴുത്തുകാരി ഖൈ്വറ ഷഹറാസ്‌, ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരി ആരി സീയാസ്‌, അടൂര്‍ ഗോപാലകൃഷ്‌ണന്‍, സച്ചിദാന്ദന്‍, ബി ആര്‍പി ഭാസ്‌കര്‍, കെ പി രാമനുണ്ണി, ടി പത്മനാഭന്‍, കെ കെ കൊച്ച്‌, ഡോ. ബി ഇക്‌ബാല്‍ തുടങ്ങിയവരും ഫെസ്റ്റിന്റെ ഭാഗമാകും.

ഫെസ്റ്റിനോടനബന്ധിച്ച്‌ അന്തരിച്ച എഴുത്തുകാരന്‍ ഒ വി വിജയന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും നടക്കും.