ആവശ്യപ്പെട്ടത് എന്തൊക്കെ, ലഭിച്ച ഉറപ്പുകള്‍ എന്തൊക്കെ; ലോ അക്കാദമി വിഷയത്തില്‍ സമരം വിജയമാണെന്നു പറയുമ്പോഴും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി കോണ്‍ഗ്രസും ബിജെപിയും

കഴിഞ്ഞ 28 ദിവസമായി നടന്ന ലോ കോളജ് സമരം ഇന്നലെയാണ് അവസാനിച്ചത്. സമരം ആരംഭിച്ച് 20 ദിവസം പിന്നിട്ടപ്പോൾ എസ്എഫ്ഐ മാനേജ്മെന്റിൽ നിന്നും ലക്ഷ്മി നായരെ പ്രിൻസിപ്പിൽ സ്ഥാനത്തുനിന്നും നീക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ തങ്ങളെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നാരോപിച്ച് എഐഎസ്എഫ്, എബിവിപി, കെഎസ് യു, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ സമരം തുടരുകയായിരുന്നു.

ആവശ്യപ്പെട്ടത് എന്തൊക്കെ, ലഭിച്ച ഉറപ്പുകള്‍ എന്തൊക്കെ; ലോ അക്കാദമി വിഷയത്തില്‍ സമരം വിജയമാണെന്നു പറയുമ്പോഴും ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി കോണ്‍ഗ്രസും ബിജെപിയും

ലോ അക്കാദമിയിലെ വിദ്യാർത്ഥി പ്രശ്നങ്ങൾ ഏറ്റെടുത്ത് ബിജെപി, കോൺഗ്രസ് നേതാക്കാൾ നിരാഹാരം ഇരുന്നെങ്കിലും എന്ത് ഉറപ്പിന്മേലാണ് സമരം അനസാനിപ്പിച്ചതെന്ന് ഇനിയും വ്യക്തതയില്ല.

`വിദ്യാർത്ഥികൾ ആരംഭിച്ച സമരം കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചതോടെ നേതാക്കൾ നിരാഹാര സമരവും അവസാനിപ്പിക്കുകയായിരുന്നു´- ആശുപത്രിയിൽ കഴിയുന്ന കെ മുരളീധരനോട് അടുത്ത വൃത്തങ്ങൾ നാരദാ ന്യൂസിനോട് പറഞ്ഞു. എന്നാൽ വി വി രാജേഷ് ഐസിയുവിലായതിനാൽ അദ്ദേഹം സുഖം പ്രാപിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് ബിജെപി വൃത്തങ്ങൾ നാരദാ ന്യൂസിനോട് വ്യക്തമാക്കി.


കഴിഞ്ഞ 28 ദിവസമായി നടന്ന ലോ കോളജ് സമരം ഇന്നലെയാണ് അവസാനിച്ചത്. സമരം ആരംഭിച്ച് 20 ദിവസം പിന്നിട്ടപ്പോൾ എസ്എഫ്ഐ മാനേജ്മെന്റിൽ നിന്നും ലക്ഷ്മി നായരെ പ്രിൻസിപ്പിൽ സ്ഥാനത്തുനിന്നും നീക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ തങ്ങളെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നാരോപിച്ച് എഐഎസ്എഫ്, എബിവിപി, കെഎസ് യു, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ സമരം തുടരുകയായിരുന്നു. •  അറ്റൻഡൻസ് എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നതിനുളള നടപടികൾ സ്വീകരിക്കുക.

 • ഇന്റേണൽ മാർക്കിന്റെ നടപടികൾ സുതാര്യമാക്കുക
  വിദ്യാർത്ഥികളുടെ കോളജിലെ സമാന്തരഭരണം അവസാനിപ്പിക്കുക

 • കോളജിലെ അപ്രഖ്യാപിത രാഷ്ട്രീയ നിരോധനം പിൻവലിക്കുക

 • നവമാധ്യമങ്ങളിലെ വിദ്യാർത്ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാതിരിക്കുക.

 • വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക.

 • വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുക

 • വിദ്യാർത്ഥികളോട് സഭ്യമായ രീതിയിൽ മാനേജ്മെന്റ് പെരുമാറുക

 • ക്ലാസ് റൂമുകളിൽ ഒഴികെയുളള ക്യാമറകൾ ഒഴിവാക്കുക.

 • ടോയ്‌ലെറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക

 • മാനേജ്മെന്റ് നീതി പാലിക്കുക.


മേൽ പറഞ്ഞ ആവശ്യങ്ങൾ മുന്നോട്ടുവച്ചായിരുന്നു വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത സമിതി സമരം തുടർന്നത്. കേരള ലോ അക്കാഡമി- ലോ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ ഗവേർണിങ് കൗൺസിലിന്റെ തീരുമാനപ്രകാരം നീക്കുന്നതായും യൂനിവേഴ്സിറ്റി നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പ്രിൻസിപ്പലെ നിയമിക്കുന്നതിന് വിദ്യാഭ്യസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമായതായും മാനേജ്മെന്റ് ഈ തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയാൽ സർക്കാർ ഇടപെടുമെന്നുമാണ് വിദ്യാർത്ഥി ഐക്യമുന്നണിക്കു നൽകിയ ഉറപ്പിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ മുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചതായി എഗ്രിമെന്റിൽ പരാമർശമില്ല.

എന്നാൽ 31ന് സമരം അവസാനിപ്പിച്ചപ്പോൾ കോളജ് മാനേജ്മെന്റ് വിദ്യാർത്ഥികൾക്കു നൽകിയ ഉറപ്പിൽ മേൽപ്പറഞ്ഞ ആവശ്യങ്ങൾ അംഗീകരിച്ചതായും രേഖകൾ വ്യക്തമാക്കുന്നുണ്ട്.

Read More >>