സംസ്ഥാനത്ത് വിജിലന്‍സ് രാജോ? അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നു. മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചു

സംസ്ഥാനത്ത് വിജിലന്‍സ് രാജോ? അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതിവിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് നടക്കുന്നത് വിജിലന്‍സ് രാജ് ആണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നു. മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വവിയൊരുക്കരുതെന്നും കോടതി നിരീക്ഷിച്ചു. എന്‍ ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം പരിശോദിച്ചതിനും കോടതി അതൃപ്തി രേഖപ്പെടുത്തി.


ശങ്കര്‍റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായി ഉദ്യോഗകയറ്റം നല്‍കിയിരുന്നു. ഇത് വഴിവിട്ടാണ് എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി വിജിലന്‍സ് കോടതിയില്‍ എത്തിയിരുന്നു. ഇതിന്‍രെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന നടത്തി. തുടര്‍ന്ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ മന്ത്രിസഭാ യോഗതീരുമാനം ചട്ടവിരുദ്ധമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു.

മന്ത്രിസഭാ യോഗതീരുമാനത്തെ പുതിയ സര്‍ക്കാരും അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗതീരുമാനത്തെ വിജിലന്‍സിന് എങ്ങനെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്നാണ് കോടതി ചോദിച്ചത്. വിജിലന്‍സിന്റെ അധികാരപരിധി എന്താണ് എന്നത് സംബന്ധിച്ച് പരോക്ഷമായി കോടതി സൂചിപ്പിക്കുകയാണ് ചെയ്തത്.

Read More >>