സംസ്ഥാനത്തു കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി

കുഴല്‍ക്കിണര്‍ വ്യാപകമായതോടെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വന്‍ കുറവുണ്ടാകുകയും അതുമൂലം കിണറുകള്‍ പോലുള്ള ജലമസ്രാതസ്സുകള്‍ വറ്റുകയും ചെയ്തിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിരോധനവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്തു കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി

സംസ്ഥാനത്തു വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനു സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. മെയ് 30 വരെയാണ് നിരോധനം. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്തെ കടുത്ത വരള്‍ച്ച പിടികൂടിയതിനെ തുടര്‍ന്നാണ് കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിനു നിരോധനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. കുഴല്‍ക്കിണര്‍ വ്യാപകമായതോടെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വന്‍ കുറവുണ്ടാകുകയും അതുമൂലം കിണറുകള്‍ പോലുള്ള ജലമസ്രാതസ്സുകള്‍ വറ്റുകയും ചെയ്തിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിരോധനവുമായി രംഗത്തെത്തിയത്.

Read More >>