32 ദിനങ്ങള്‍ക്കുള്ളില്‍ കേരളം കണ്ടത് ബിജെപിയുടെ ഏഴു ഹര്‍ത്താലുകള്‍

പുതിയ വര്‍ഷത്തിന്റെ മൂന്നാം ദിനത്തലായിരുന്നു ബിജെപിയുടെ ആദ്യ ഹര്‍ത്താല്‍. കാസര്‍ഗോഡ് ചീമേനിയില്‍ ബിജെപി സംഘടിപ്പിച്ച സ്വതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞു തിരിച്ചു പോകുകയായിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ സിപിഐഎം ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചു കാസര്‍ഗോഡ് ജില്ലയിലാണ് ബിജെപി ഈ വര്‍ഷത്തെ ആദ്യ ഹര്‍ത്താല്‍ നടത്തിയത്.

32 ദിനങ്ങള്‍ക്കുള്ളില്‍ കേരളം കണ്ടത് ബിജെപിയുടെ ഏഴു ഹര്‍ത്താലുകള്‍

പുതുവര്‍ഷം പിറന്നു മാസം ഒന്നു പൂര്‍ത്തിയകുന്നതേയുള്ളു, സംസ്ഥാനത്ത് ബിജെപിയുടെ വകയായി നടന്നത് ഹര്‍ത്താലുകളുടെ ഘോഷയാത്രയായിരുന്നു. പുതുവര്‍ഷം പിറന്നതിന്റെ മൂന്നാം ദിനം ആരംഭിച്ച ഹര്‍ത്താല്‍ പരമ്പര ഫെബ്രുവരി മാസത്തിലെ ആദ്യ ദിനത്തിലും തുടരുകയാണ്. ജില്ലാ- പ്രാദേശിക ഹര്‍ത്താലുകള്‍ ഉള്‍പ്പെടെ ഏകദേശം ആറോളം ഹര്‍ത്താലുകളാണു ബിജെപി കഴിഞ്ഞ മാസവും ഇന്നുമായി സംസ്ഥാനത്തു നടത്തിയത്.

പുതിയ വര്‍ഷത്തിന്റെ മൂന്നാം ദിനത്തലായിരുന്നു ബിജെപിയുടെ ആദ്യ ഹര്‍ത്താല്‍. കാസര്‍ഗോഡ് ചീമേനിയില്‍ ബിജെപി സംഘടിപ്പിച്ച സ്വതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞു തിരിച്ചു പോകുകയായിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ സിപിഐഎം ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചു കാസര്‍ഗോഡ് ജില്ലയിലാണ് ബിജെപി ഈ വര്‍ഷത്തെ ആദ്യ ഹര്‍ത്താല്‍ നടത്തിയത്. അയ്യപ്പഭക്തരെ ഉള്‍പ്പെടെയുള്ളവരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഭക്തരെ ഹര്‍ത്താല്‍ ബാധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.


തുടര്‍ന്ന് ജനുവരി 7ന് പാലക്കാട് ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തി. കഞ്ചിക്കോട്ട് നടന്ന അക്രമത്തിനിടെ പൊളേളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബിജെപി പ്രവര്‍ത്തകന്‍ ചടയന്‍കാലായില്‍ രാധാകൃഷ്ണന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ബിജെപി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ 28നു പുലര്‍ച്ചേ നടന്ന അക്രമ സംഭവങ്ങള്‍ക്കിടെയാണു രാധാകൃഷ്ണന്‍ പൊള്ളേലേറ്റു ആശുപത്രിയിലായത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ സിപിഐഎമ്മാണെന്നു ബിജെപി ആരോപിച്ചിരുന്നു.

തുടര്‍ന്നു ജനവരി 19നായിരുന്നു ബിജെപിയുടെ അടുത്ത ഹര്‍ത്താല്‍. തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്നാണ് അന്നു ബിജെപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം നടക്കുന്ന സമയത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിമര്‍ശനം  ക്ഷണിച്ചു വരുത്തി. കൊല്ലപ്പെട്ട സന്തോഷിന്റെ മൃതദേഹം യുവജനോത്സവ വേദിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കാനുള്ള നീക്കവും ബിജെപി നടത്തിയിരുന്നു. പൊലീസിന്റെ തന്ത്രപരമായ ഇടപെടലാണ് അന്നു പ്രശ്‌നങ്ങള്‍ രൂക്ഷമാകാതെ നോക്കിയത്.

രണ്ടു ദിവസത്തിനു ശേഷം കൊയിലാണ്ടി നിയോജകമണ്ഡലത്തിലും ബിജെപി ഹര്‍ത്താല്‍ നടത്തി. കൊയിലാണ്ടിയില്‍ നടന്ന മാര്‍ച്ചിനു നേരേ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ നടത്തിയത്. അന്നുതന്നെ പയ്യോളിയിലെ സിപിഐഎം ലോക്കല്‍കമ്മിറ്റി ഓഫീസ് അക്രമികള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് പയ്യോളി നഗരസഭയിലും മൂടാടി, തിക്കൊടി, തുകറയൂര്‍ പഞ്ചായത്തുകളിൽ സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്നു തിരുവനന്തപുരം വിഴിഞ്ഞം പെരിങ്ങമലയില്‍ ജനുവരി 28ന് ബിജെപി ഹര്‍ത്താലുമായി എത്തി. പെരിങ്ങമ്മലയില്‍ ബിജെപി ഓഫീസ് സിപിഎം ആക്രമിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ നടത്തിയത്. ഇതോടെ ജനുവരി മാസത്തില്‍ ബിജെപി സംസ്ഥാനത്തു നടത്തിയ ഹര്‍ത്താലുകളുടെ എണ്ണം അഞ്ചായി മാറി.

2017 ലെ രണ്ടാം മാസത്തിലെ ആദ്യദിവസം തന്നെ തലസ്ഥാന ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി ബിജെപി വീണ്ടും രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ലോ കോളേജിലേക്കു നടന്ന പ്രതിഷേഷധ പ്രകടനത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ ഹര്‍ത്താല്‍.  ഹര്‍ത്താല്‍ തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണ്ണമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More >>