കുന്നംകുളത്തിനടുത്ത് കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഗൃഹനാഥനായ ജോണിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചും മറ്റുള്ളവരെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് തോന്നാമെങ്കിലും പുറമെനിന്നുള്ള ആരുടെയെങ്കിലും ഇടപെടലോ കൊലപാതക സാധ്യതയോ തള്ളിക്കളയാനാവാത്ത അവസ്ഥയിലാണ് പൊലീസ്‌

കുന്നംകുളത്തിനടുത്ത് കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളത്തിനടുത്ത് കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരി മഴുവഞ്ചേരിയില്‍ മുള്ളംകുഴിയില്‍ വീട്ടില്‍ ജോണി ജോസഫ് (48), ഭാര്യ റോമ (35), മക്കളായ ആഷ്‌ലി( 11), ആന്‍സണ്‍ (9), അനുമരിയ (7)  എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹനാഥനായ ജോണിയെ വിഷം കഴിച്ചു മരിച്ച നിലയിലും മറ്റുള്ളവര്‍ കഴുത്തറുത്ത നിലയിലുമാണ് ഉണ്ടായിരുന്നത്.

കേച്ചേരിയില്‍ കട നടത്തിവന്നിരുന്ന ജോണി ഇന്നലെ കട തുറന്നിരുന്നില്ല. വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെ വീട്ടിലെത്തിയ സുഹൃത്താണ് സംഭവം അറിഞ്ഞത്. വാതിലില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന്  നാട്ടുകാരെ വിളിച്ചുവരുത്തി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കണ്ടത്. കുട്ടികള്‍ മൂന്നുപേരും വീടിനുള്ളിലെ മുറികളിലെ കട്ടിലുകളിലാണ് മരിച്ചുകിടന്നിരുന്നത്. സോമയുടെ മൃതദേഹം തറയിലും ജോണിയുടെ മൃതദേഹം വാതിലില്‍ ചാരിയിരിക്കുന്ന നിലയിലുമായിരുന്നു. ജോണിയുടെ മൃതദേഹത്തിലും മുറിയിലും വിഷത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടിരുന്നു.


വീടിന്റെ പിന്നിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഇരുമ്പ് വാതില്‍ പൂട്ടിയിരുന്നില്ല. ആത്മഹത്യയാണെന്ന് തോന്നാമെങ്കിലും പുറമെ നിന്നുള്ള ആരുടെയെങ്കിലും ഇടപ്പെടലോ കൊലപാതക സാധ്യതയോ തള്ളി കളയാനാവാത്ത അവസ്ഥയിലാണ് പൊലിസ്.

ഒരു വര്‍ഷം മുമ്പ് കോഴിക്കോട് നിന്ന് മുഴുവഞ്ചേരിയില്‍ വന്ന് താമസിക്കുകയാണ് ജോണിയും കുടുംബവും. ജോണിക്ക് ചെറിയ തോതില്‍ പണം പലിശക്ക് നല്‍കുന്ന പതിവുണ്ടായിരുന്നു. കട ബാധ്യതയാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തതയില്ലെന്ന് പൊലീസ്‌ പറഞ്ഞു. കുന്നംകുളം സിഐ രാജേഷ് കെ മേനോന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Read More >>