സഞ്ജയ് ബൻസാലിയെ ആക്രമിച്ച സംഭവത്തിനെ ന്യായീകരിച്ച് കർണി സേന

റാണി പദ്മിനി സാധാരണ സ്ത്രീ അല്ല. രാജസ്ഥാനിൽ അവർ ദേവിയെപ്പോലെയാണു. അങ്ങിനെയുള്ള ദേവി അലാവുദ്ദീൻ ഖിൽജിയെപ്പോലെയുള്ള ഒരു തീവ്രവാദിയെ കാണുന്ന രംഗം, അതു സ്വപ്നത്തിൽ ആണെങ്കിൽ പോലും, ചിത്രീകരിക്കാൻ പാടില്ല. രജപുത്രന്മാർ അതു സഹിക്കില്ല. ബൻസാലി ഈ സിനിമ മുംബൈയിൽ വച്ചു ഷൂട്ട് ചെയ്യുകയാണെങ്കിലും അവിടെ പോയി എതിർക്കും, രജ്പുത് കർണി സേന വക്താവ് വിജേന്ദ്ര സിംഗ് കല്യാൺവത് പറഞ്ഞു.

സഞ്ജയ് ബൻസാലിയെ ആക്രമിച്ച സംഭവത്തിനെ ന്യായീകരിച്ച് കർണി സേന

ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ ജയ്പൂരിൽ ഷൂട്ടിംഗിനിടെ അക്രമിച്ച സംഭവത്തിനെ ന്യായീകരിച്ച് രജ്പുത് കർണി സേന വക്താവ് വിജേന്ദ്ര സിംഗ് കല്യാൺവത്.

“പത്മാവതി സിനിമയ്ക്കെതിരെ പല തവണ ബൻസാലിയ്ക്കു കത്തയച്ചിരുന്നു. ചരിത്രത്തിനെ വികലമാക്കരുതെന്നും പറഞ്ഞിരുന്നു. വാർത്താവിനിമയ മന്ത്രാലയത്തിനും എഴുതിയിരുന്നു. ബൻസാലിയെ ജയ്ഗഢ് ഫോർട്ടിൽ വച്ചു കാണാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ അംഗരക്ഷകർ ആകാശത്തേയ്ക്കു വെടി വച്ചു. അതിനു ശേഷമാണു ബഹളം ഉണ്ടായതു,” വിജേന്ദ്ര സിംഗ് പറഞ്ഞു.


രൺ വീർ സിംഗിന്റെ കഥാപാത്രമായ അലാവുദ്ദീൻ ഖിൽജിയും ദീപിക പാദുക്കോണിന്റെ കഥാപാത്രമായ റാണി പദ്മിനിയും രണ്ടു ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ടതാണെന്നും അവർ ഇരുവരും ഷൂട്ടിംഗ് സെറ്റിൽ എന്തു ചെയ്യുകയാണെന്നു ചോദിച്ചപ്പോൾ മറുപടി ഇല്ലായിരുന്നെന്നും വിജേന്ദ്ര ആരോപിച്ചു.

റാണി പദ്മിനി സാധാരണ സ്ത്രീ അല്ല. രാജസ്ഥാനിൽ അവർ ദേവിയെപ്പോലെയാണു. അങ്ങിനെയുള്ള ദേവി അലാവുദ്ദീൻ ഖിൽജിയെപ്പോലെയുള്ള ഒരു തീവ്രവാദിയെ കാണുന്ന രംഗം, അതു സ്വപ്നത്തിൽ ആണെങ്കിൽ പോലും, ചിത്രീകരിക്കാൻ പാടില്ല. രജപുത്രന്മാർ അതു സഹിക്കില്ല. ബൻസാലി ഈ സിനിമ മുംബൈയിൽ വച്ചു ഷൂട്ട് ചെയ്യുകയാണെങ്കിലും അവിടെ പോയി എതിർക്കും എന്നും അദ്ദേഹം പറഞ്ഞു.

“രാജസ്ഥാനിൽ കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഏതാണ്ടു 340 സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിൽ ഹോളിവുഡ് സിനിമകളും ഉൾപ്പെടും. ജോധാ അക്ബർ, പത്മാവതി എന്നീ സിനിമകളെയല്ലാതെ രജപുത്രർ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. സിനിമാക്കാർ വിവാദം ഉണ്ടാക്കാൻ വേണ്ടി ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണു,” വിജേന്ദ്ര സിംഗ് പറഞ്ഞു.

ബൻസാലിയെ ആക്രമിച്ച സംഭവത്തിൽ വൻ പ്രതിഷേധമാണു ബോളിവുഡിൽ നിന്നും ഉണ്ടാകുന്നതു. മുതിർന്നവരും ചെറുപ്പക്കാരും അടക്കമുള്ള സിനിമാപ്രവർത്തകർ സംഭവത്തിനെ അപലപിച്ചു. ആക്രമികൾക്കെതിരെ പരാതി കൊടുക്കണമെന്നു ബോളിവുഡ് നടൻ ഋഷി കപൂർ ബൻസാലിയെ ഉപദേശിച്ചതായും അറിയുന്നു.

Read More >>