സംഘപരിവാര്‍ ഭീഷണി നടക്കില്ല; കേരള മുഖ്യമന്ത്രിക്കു കര്‍ണ്ണാടക സുരക്ഷയൊരുക്കുമെന്നു കര്‍ണ്ണാടക മുഖ്യമന്ത്രി

സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ സാധിക്കാത്ത കേരള മുഖ്യമന്ത്രിയ്ക്ക് മറ്റു സംസ്ഥാനങ്ങളിലെ മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ അവകാശമില്ലെന്ന കാരണം പറഞ്ഞാണ് സംഘപരിവാര്‍ പിണറായിയെ തടയാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

സംഘപരിവാര്‍ ഭീഷണി നടക്കില്ല; കേരള മുഖ്യമന്ത്രിക്കു കര്‍ണ്ണാടക സുരക്ഷയൊരുക്കുമെന്നു കര്‍ണ്ണാടക മുഖ്യമന്ത്രി

മംഗളൂരു സന്ദര്‍ശിക്കാന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണിയെ വകവയ്ക്കുന്നില്ലെന്നു കര്‍ണ്ണാടക മന്ത്രി യുടി ഖാദര്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ സാധിക്കാത്ത കേരള മുഖ്യമന്ത്രിയ്ക്ക് മറ്റു സംസ്ഥാനങ്ങളിലെ മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ അവകാശമില്ലെന്ന കാരണം പറഞ്ഞാണ് സംഘപരിവാര്‍ പിണറായിയെ തടയാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചയിച്ച പരിപാടി അതുപോലെ നടക്കുമെന്നു മുഖ്യമന്ത്രി പിണറായിവിജയനും വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച്ചയാണ് പിണറായി വിജയന്റെ മംഗളൂരു സന്ദര്‍ശനം. ഇന്നു പിണറായിയുടെ സന്ദര്‍ശനത്തിനെതിരെ മംഗളൂരു കലക്ട്രേറ്റിലേക്ക് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടക്കുകയാണ്. പിണറായിയുടെ സന്ദര്‍ശന ദിനത്തില്‍ മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.