മംഗളുരു ബന്ദ്; പൊതുമുതല്‍ നശിപ്പിച്ച സംഘപരിവാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ണാടക മന്ത്രി

സംസ്ഥാനത്ത് സന്ദർശനം നടത്തിയ കേരളം മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകേണ്ടത് കർണാടകത്തിന്റെ ഉത്തരവാദിത്തമാണ്. അത് ഭംഗിയായി പൂർത്തീകരിച്ചിട്ടുണ്ടെന്നും ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി രാമനാഥ്‌ റായ് പറഞ്ഞു.

മംഗളുരു ബന്ദ്; പൊതുമുതല്‍ നശിപ്പിച്ച സംഘപരിവാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ണാടക മന്ത്രി

പിണറായി വിജയന്റെ മംഗളുരു സന്ദർശനത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി 25ന് സംഘപരിവാർ ആഹ്വാനം ചെയ്ത ബന്ദിലെ ആക്രമണങ്ങൾക്ക് ബന്ധപ്പെട്ട സംഘടനകൾ നഷ്ടപരിഹാരം നൽകണമെന്ന് ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി രാമനാഥ്‌ റായ്.

ബന്ദുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശങ്ങൾ പ്രകാരം, സംഭവിച്ച നഷ്ടങ്ങൾക്ക് ബന്ദ് ആഹ്വാനം ചെയ്ത സംഘടനകൾ നഷ്ടപരിഹാരം തരേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബന്ദ് നടത്തുന്നതായി കാണിച്ച് കത്ത് നൽകിയിട്ടുള്ള സംഘടനകൾ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് സന്ദർശനം നടത്തിയ കേരളം മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകേണ്ടത് കർണാടകത്തിന്റെ ഉത്തരവാദിത്തമാണ്. അത് ഭംഗിയായി പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബന്ദ് ദിനത്തിൽ ബസ് സർവീസുകൾ യഥാക്രമം നടത്താതിരുന്ന ട്രാൻസ്‌പോർട് ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥരെ മന്ത്രി കുറ്റപ്പെടുത്തി. ബസ് സർവീസുകൾ നടത്താതിരുന്ന ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി രാമനാഥ് റായ് മുന്നറിയിപ്പ് നൽകി.