കമ്പള നടത്താന്‍ കര്‍ണാടക നിയമസഭ ബില്‍ പാസാക്കി

ജല്ലിക്കട്ടിന് സമാനമായി കാളകളെ ഉപയോഗിച്ച് കര്‍ണാടകയില്‍ നടത്തുന്ന മത്സരമാണ് കമ്പള

കമ്പള നടത്താന്‍ കര്‍ണാടക നിയമസഭ ബില്‍ പാസാക്കി

ജല്ലിക്കട്ടിന് സമാനമായി കര്‍ണാടകയില്‍ നടക്കുന്ന കമ്പള എന്ന കാളപ്പോരിന് അനുമതി നല്‍കാനായി കര്‍ണാടക നിയമസഭയില്‍ ബില്‍ പാസാക്കി. തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായ സാഹപചര്യത്തിലാണ് കര്‍ണാടക നിയമസഭയുടെ നടപടി. വടക്കന്‍ കര്‍ണാടക, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും കമ്പള നടക്കുന്നത്. കമ്പള നിരോധിക്കാനുള്ള നീക്കത്തിനെതിരെ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.


കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലാണ് കാളകളെ ഉപയോഗിച്ച് കമ്പള നടത്തുന്നത്. കമ്പളയുടെ പേരില്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം മൃഗസ്‌നേഹികള്‍ രംഗത്തുവന്നിരുന്നു. കാളകളെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കിയാണ് മത്സരം നടത്തുന്നതെന്ന് പരിപാടിയുടെ സംഘാടകര്‍ അവകാശപ്പെട്ടു. സംസ്ഥാനത്തിന്റെ സവിശേഷമായ പാരമ്പര്യം നിലനിര്‍ത്താനായാണ് കമ്പള നടത്തിപ്പിനായി ബില്‍ പാസാക്കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു.