കൻസാസ് സംഭവം: വെടിവയ്ക്കുന്നതിന് മുൻപ് സംഭവിച്ചത്

കൊലപാതകി ഇരുവർക്കുമെതിരേ വംശീയവിദ്വേഷപരമായി ശബ്ദിക്കുകയായിരുന്നെന്ന് റസ്റ്റോറന്റിൽ അപ്പോൾ ഉണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാനേജരോട്‌ പരാതിപ്പെടാൻ പോയി തിരിച്ചെത്തുമ്പോഴേയ്ക്കും അയാളെ പുറത്താക്കിയിരുന്നു.

കൻസാസ് സംഭവം: വെടിവയ്ക്കുന്നതിന് മുൻപ് സംഭവിച്ചത്

കൻസാസിൽ രണ്ട് ഇന്ത്യൻ എഞ്ചിനീയർമാരെ വെടിവച്ചയാൾ സംഭവത്തിന് മുൻപ് അവരുമായി സംസാരിച്ചതായി വെളിപ്പെടുത്തൽ. വെടിവയ്പ്പിൽ പരിക്കേറ്റ അലോക് മദസാനി ആണ് സംഭാഷണത്തിനെക്കുറിച്ച് വിശദവിവരങ്ങൾ ന്യൂയോർക്ക് ടൈംസിന് നൽകിയത്.

യുഎസ് നേവിയിൽ നിന്നും വിരമിച്ച ആദം പുരിന്റൻ റസ്റ്റോറന്റിൽ തങ്ങൾക്കരികിൽ ഇരിക്കുമ്പോൾ ചില ചോദ്യങ്ങൾ ചോദിച്ചെന്നാണ് അലോക് പറയുന്നത്.

ഇരുവരും വിസയിൽ ആണോ അതോ അനധികൃതമായിട്ടാണോ അമേരിക്കയിൽ താമസിക്കുന്നതെന്ന് കൊലപാതകി ചോദിച്ചു. ഇരുവരും അമേരിക്കയിൽ പഠിച്ചവരും അവിടെത്തന്നെ നിയമാനുസൃതമായി ജോലി ചെയ്യുന്നവരുമായിരുന്നു.

“ഞങ്ങൾ പ്രതികരിച്ചില്ല. ആളുകൾ എല്ലായിപ്പോഴും മണ്ടത്തരങ്ങൾ കാണിക്കും. അയാൾ അതിനേക്കാൾ മേലെയായിരുന്നു,” അലോക് പറയുന്നു.

കൊലപാതകി ഇരുവർക്കുമെതിരേ വംശീയവിദ്വേഷപരമായി ശബ്ദിക്കുകയായിരുന്നെന്ന് റസ്റ്റോറന്റിൽ അപ്പോൾ ഉണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാനേജരോട്‌ പരാതിപ്പെടാൻ പോയി തിരിച്ചെത്തുമ്പോഴേയ്ക്കും അയാളെ പുറത്താക്കിയിരുന്നു.

അല്പം കഴിഞ്ഞ് അയാൾ തിരിച്ചെത്തി ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ശ്രീനിവാസ് കുച്ചിബോട് ല കൊല്ലപ്പെടുകയും അലോക് മദസാനിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിച്ച ഒരാൾക്കും പരിക്കേറ്റിരുന്നു.

Read More >>