വിദ്വേഷാക്രമണങ്ങള്‍ തടയാന്‍ അമേരിക്ക എന്താണ് ചെയ്യുന്നതെന്ന് വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ

കന്‍സാസിലെ ഒരു ബാറില്‍ വെച്ചാണ് ശ്രീനിവാസ് വെടിയേറ്റുമരിച്ചത്.

വിദ്വേഷാക്രമണങ്ങള്‍ തടയാന്‍ അമേരിക്ക എന്താണ് ചെയ്യുന്നതെന്ന് വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ ഭാര്യ

രാജ്യത്ത് നടക്കുന്ന വിദ്വേഷാക്രമണങ്ങള്‍ തടയാന്‍ അമേരിക്കന്‍ ഭരണകൂടം എന്താണ് ചെയ്യുന്നതെന്ന് വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുചിബോട്‌ലയുടെ ഭാര്യ സുനയന ചോദിച്ചു. രാജ്യത്ത് ന്യൂനപക്ഷത്തില്‍പ്പെടുന്നവര്‍ ഭയാശങ്കയിലാണെന്ന് സുനയന ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളെ അമേരിക്ക അവിടെ ജീവിക്കുന്നവരായാണോ പരിഗണിക്കുന്നതെന്നും അവര്‍ ചോദിച്ചു. വെടിവെയ്പ് സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് തുടരാനാകുമോയെന്ന് സംശയിക്കുന്നതായി അവര്‍ പറഞ്ഞു.


നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ചുവരുന്നതായി ഹൂസ്റ്റണിലെ ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറല്‍ അനുപമ റേ പറഞ്ഞു. ശ്രീനിവാസിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി അവര്‍ അറിയിച്ചു. സംഭവത്തില്‍ പരുക്കേറ്റ ശ്രീനിവാസിന്റെ സുഹൃത്ത് അലോക് മദാസിനിയെ അനുപമ ബുധനാഴ്ച രാത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അലോകിനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആദം പ്യൂരിന്റണ്‍ എന്ന മുന്‍ നാവികസേന ഉദ്യോഗസ്ഥനാണ് 'എന്റെ രാജ്യത്ത് നിന്ന് പോകുക' എന്ന് ആക്രോശിച്ച് ശ്രീനിവാസിനെ ആക്രമിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. കന്‍സാസിലെ ഒരു ബാറില്‍ വെച്ചാണ് ശ്രീനിവാസ് വെടിയേറ്റുമരിച്ചത്.

Read More >>