പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികനെതിരെ പൊലീസ് കേസെടുത്തു

കൊട്ടിയൂർ ഐജെഎം സ്കൂളിലെ മാനേജറും നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയുമായ വൈദികൻ പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികനെതിരെ പൊലീസ് കേസെടുത്തു

[caption id="attachment_83972" align="alignright" width="205"] ഫാ. റോബിന്‍ വടക്കുംചേരി[/caption]

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിന്മേല്‍ വൈദികനെതിരെ പൊലീസ് കേസെടുത്തു. നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ ഇടവകവികാരി ഫാ.റോബിന്‍ വടക്കുംചേരിക്കെതിരെയാണ് പേരാവൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് വൈദികനെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തത്.


വൈദികന്‍ മാനേജരായ കൊട്ടിയൂര്‍ ഐജെഎം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനി ഗര്‍ഭിണിയാകുകയും ഒരുമാസം മുന്‍പ് ഒരു കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.  പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍ക്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ജീവന്‍ ടി.വിയുടെ മുന്‍ ഡയറക്ടര്‍ കൂടിയാണ് ഫാ.റോബിന്‍ വടക്കുംചേരി.

സംഭവം പുറത്തറിഞ്ഞതോടെ  വൈദികന്‍ ഒളിവിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read More >>