ശശികലയ്ക്കു കമലഹാസന്റെ തിരുക്കുറൽ ട്വീറ്റ്

ശശികലയുടെ മുഖ്യമന്ത്രിയായുള്ള ആരോഹണത്തിനെ തിരുക്കുറലിലെ വരികൾ ഉദ്ധരിച്ചാണു കമലഹാസൻ പരിഹസിക്കുന്നത്.

ശശികലയ്ക്കു കമലഹാസന്റെ തിരുക്കുറൽ ട്വീറ്റ്

രാഷ്ട്രീയമോ സാമൂഹികമോ ആയിക്കോട്ടെ, തന്റെ അഭിപ്രായങ്ങൾ അപ്പപ്പോൾ ട്വിറ്ററിലൂടെ അറിയിക്കും ഉലകനായകൻ കമലഹാസൻ. പലപ്പോഴും തിരുക്കുറലോ കവിതകളോ ആയിട്ടായിരിക്കും കമൽ തന്റെ അഭിപ്രായങ്ങൾ എഴുതുക. അത് മനസ്സിലാകാത്തവരും മനസ്സിലായവരും തങ്ങൾക്കാകും വിധം വ്യാഖ്യാനിച്ചെടുക്കുകയും വിവാദങ്ങൾ കൊഴുപ്പിക്കുകയും ചെയ്യും.

കമലിന്റെ ഏറ്റവും പുതിയ ട്വീറ്റ് തമിഴകത്തിലെ ഏറ്റവും പുതിയ സംഭവവികാസം സംബന്ധിച്ചു തന്നെയാണു. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആരോഹണം. തിരുക്കുറലിൽ നിന്നുമാണു ഇത്തവണ കമൽ തന്റെ അഭിപ്രായം ചികഞ്ഞെടുത്തിരിക്കുന്നത്.


കമൽ കുറിക്കുന്നു:ഇതിനെ ഏതാണ്ടു ഇങ്ങനെ വിവർത്തനം ചെയ്യാം:

'മയിൽപ്പീലിയ്ക്കു ഭാരം കുറവാണെങ്കിലും, അളവിലധികം കയറ്റിയാൽ വണ്ടിയുടെ അച്ചാണി ഒടിയും.'

അണ്ണാ ഡിഎംകെയ്ക്കു കലങ്ങുമോ എന്തോ!